|    Nov 20 Mon, 2017 6:02 am
FLASH NEWS

കായല്‍ മലിനമാക്കുന്നത് തടയാന്‍ നഗരസഭയുടെ പൊടിക്കൈ

Published : 13th August 2017 | Posted By: fsq

 

ആലപ്പുഴ: വള്ളംകളി കഴിയുന്നതോടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും നിറഞ്ഞ് വേമ്പനാട് കായല്‍ മലിനമാകുന്നതിനെതിരെയുള്ള നഗരസഭയുടെ മുന്‍ കരുതല്‍ മാതൃകയായി.പുന്നമടയിലെ ഗാലറികളിലും സമീപത്തുമായി ഡസന്‍കണക്കിന് ഡസ്റ്റ്ബിന്നുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു.ഇതോടെ മിനറല്‍വാട്ടറും ഭക്ഷണപ്പൊതികളുമായെത്തിയവര്‍ക്ക്, മാലിന്യങ്ങള്‍ കായലില്‍ വലിച്ചെറിയാതെ ഡസ്റ്റ്ബിന്നുകളില്‍ നിക്ഷേപിക്കാനായി.വിവിധ ഗാലറികളിലും പുന്നമടയിലേക്ക് വഴിവക്കുകളിലും സ്ഥാപിക്കപ്പെട്ട ഡസ്റ്റ്ബിന്നുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞുകവിഞ്ഞു.നഗരസഭയുടെ നടപടി പരിസ്ഥിതി സ്‌നേഹികളുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റുന്നതായി.നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഡസ്റ്റ്ബിന്നുകള്‍ സ്ഥാപിച്ചത്.തുടര്‍ന്നുള്ള പൊതുപരിപാടികളിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി മെഹ്ബൂബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക