|    Sep 26 Tue, 2017 3:59 am
FLASH NEWS

കായല്‍ നികത്തി ഫിഷ് ഫാമിനുവേണ്ടിയുള്ള റോഡ് നിര്‍മാണം പുരോഗമിക്കുന്നു: മല്‍സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന്

Published : 26th October 2016 | Posted By: SMR

പള്ളുരുത്തി: ഇടക്കൊച്ചിയില്‍ കായല്‍ നികത്തി ഫിഷ് ഫാമിനുവേണ്ടി ഫിഷറീസ് വകുപ്പ് തന്നെ റോഡ് നിര്‍മിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. എതിര്‍പ്പുകള്‍ അവഗണിച്ചാണ് തീരദേശ പരിപാലന നിയമം കാറ്റില്‍പറത്തി ലോറി കടന്ന് പോവാന്‍ തക്കവീതിയില്‍ റോഡ് നിര്‍മിക്കുന്നത്. 27 ഏക്കര്‍ സ്ഥലത്താണ് ഫിഷ് ഫാമിനുവേണ്ടിയുള്ള നിര്‍മാണങ്ങള്‍ നടക്കുന്നത്. ഫിഷ് ഫാമില്‍നിന്നും മല്‍സ്യങ്ങളും മറ്റും കൊണ്ടുപോവാനാണ് റോഡ് നിര്‍മിക്കുന്നതെന്നാണ് ഫിഷറീസ് അധികൃരുടെ ഭാഷ്യം. എന്നാല്‍ കായലില്‍ കമ്പി പാകി കോണ്‍ക്രീറ്റ് ചെയ്ത് പാത നിര്‍മിക്കുമ്പോള്‍ അത് നീരൊഴുക്ക് തടസപെടുമെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. നിലവില്‍തന്നെ കായല്‍ എക്കല്‍ നിറഞ്ഞിരിക്കുകയാണ്. മല്‍സ്യലഭ്യത തീരെ കുറഞ്ഞിരിക്കുന്ന അവസ്ഥയുമാണ്. ഇതിനിടയില്‍ കായലിന്റെ നീരൊഴുക്ക് തടസപെടുത്തുന്ന ജോലികള്‍ തങ്ങള്‍ക്ക് വിനയാവുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കായലില്‍ റോഡ് നിര്‍മിക്കുന്നതിനെതിരേ കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷ്, ഗ്രീന്‍ കൊച്ചി എന്നീ സംഘടനകള്‍ ഇതിനകം മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതികള്‍ ഉയര്‍ന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍തന്നെ നിയമ ലംഘനം നടത്തുന്നത് പ്രതിഷേധവും ഉയര്‍ത്തിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികളും കായല്‍ നികത്തുന്നതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക