|    Oct 23 Mon, 2017 7:10 pm
FLASH NEWS

കായല്‍ തീരത്ത് കെട്ടിയ കമ്പിവേലി അപകട ഭീതി ഉയര്‍ത്തുന്നു

Published : 13th August 2017 | Posted By: fsq

 

പള്ളുരുത്തി: കായല്‍ തീരത്ത് കെട്ടിയ കമ്പിവേലി അപകട ഭീതി ഉയര്‍ത്തുന്നു. കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാനായാണ് കളത്ര കാട്ടിപറമ്പ് റോഡിന്റെ ഇരുവശങ്ങളിലും മൂന്നു മീറ്റര്‍ ഉയരത്തില്‍ കമ്പിവേലി കെട്ടിയത്.  പൊതുവെ വിജനമായ മേഖലയായതിനാല്‍ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ഇരുചക വാഹനങ്ങളിലെത്തി മാലിന്യ കിറ്റുകള്‍ വലിച്ചെറിയുന്നത് പതിവായതോടെയാണ് ഇവിടെ രണ്ടു വര്‍ഷം മുന്‍പ് കമ്പിവേലി ഉയരത്തില്‍ കെട്ടിയത്. സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും നേരത്തെ ഇവിടെ തള്ളാറുണ്ടായിരുന്നു. കമ്പിവേലി വന്നതോടെ ഇതിനൊരു പരിഹാരമായിരുന്നു.  എന്നാല്‍ ഈ കമ്പിവേലികള്‍ അതുവഴി കടന്നു പോവുന്ന യാത്രക്കാര്‍ക്ക് നിലവില്‍ ഭീഷണിയായി മാറിയിരിക്കയാണ്. വേലിയുടെ അടിഭാഗത്തെ കാലുകള്‍ തുരുമ്പെടുത്തതോടെ ഏത് സമയവും  നിലം പൊത്താവുന്ന അവസ്ഥയിലായിരിക്കയാണ് കമ്പിവേലി. സ്‌കൂള്‍ സമയത്ത് നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോവുന്നത്. ഭീതിയോടെയാണ് വിദ്യാര്‍ഥികളുമായി സ്‌കൂള്‍ വാഹനങ്ങള്‍ പോവുന്നത്. അടിയന്തരമായി വേലി ബലപ്പെടുത്തുന്നതിന് നടപടികള്‍ ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക