|    Nov 18 Sat, 2017 7:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കായല്‍ കൈയേറ്റം : ഹൈക്കോടതിയില്‍ പുതിയ ഹരജി

Published : 8th November 2017 | Posted By: fsq

 

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം വ്യക്തമായിട്ടും മന്ത്രി തോമസ് ചാണ്ടിക്കും അദ്ദേഹത്തിന്റെ കമ്പനിക്കുമെതിരേ അധികൃതര്‍ മതിയായ നടപടി സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ പുതിയ ഹരജി. അഖിലേന്ത്യാ കിസാന്‍ സഭ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി എന്‍ മുകുന്ദനാണു ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വിവിധ നിയമങ്ങളും വിജ്ഞാപനങ്ങളും ലംഘിച്ചെന്നു വ്യക്തമായിട്ടും പോലിസ് ഇതു വരെ കേസെടുത്തിട്ടില്ലെന്നു ഹരജിയില്‍ പറയുന്നു. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ജില്ലാ കലക്ടറും റവന്യൂ അധികൃതരും പരാജയപ്പെട്ടു. അതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും പോലിസിനും നിര്‍ദേശം നല്‍കണമെന്നും കൈയേറിയ ഭൂമി തല്‍സ്ഥിതിയിലാക്കണമെന്നും ഹരജിയി ല്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്നലെ ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ ഹരജി എത്തിയെങ്കിലും മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക