|    Oct 16 Tue, 2018 8:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കായല്‍ കൈയേറ്റം: സുപ്രിംകോടതിയിലെ ഹരജി തോമസ് ചാണ്ടി പിന്‍വലിച്ചു

Published : 17th April 2018 | Posted By: kasim kzm

ന്യൂഡല്‍ഹി:   കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. ഹൈക്കോടതിയുടെ ഉത്തരവും ജില്ലാ കലക്ടറുടെ റിപോര്‍ട്ടിനെ തുടര്‍ന്നുള്ള തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് തോമസ് ചാണ്ടി ഇന്നലെ പിന്‍വലിച്ചത്.
തോമസ് ചാണ്ടി ഇപ്പോള്‍ മന്ത്രി അല്ലാത്തതിനാല്‍ ഹൈക്കോടതി അദ്ദേഹത്തിന്റെ ഹരജിയുടെ മെറിറ്റില്‍ വാദം കേള്‍ക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ പുതിയ റിട്ട് ഹരജി ഫയല്‍ ചെയ്യാന്‍ തോമസ് ചാണ്ടിക്ക് സുപ്രിംകോടതി അനുമതി നല്‍കുകയും ചെയ്തു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രിംകോടതിയിലെ കേസ് പിന്‍വലിച്ച് ഹൈക്കോടതിയിലെ കേസുമായി മുന്നോട്ടു പോവാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഹരജി പിന്‍വലിക്കാനും ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യാനും കോടതി അനുമതി നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss