|    Nov 20 Mon, 2017 3:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കായല്‍ കൈയേറ്റം : മന്ത്രിക്കെതിരായ ഹരജികള്‍ 14ന് പരിഗണിക്കും

Published : 11th November 2017 | Posted By: fsq

 

കൊച്ചി: കായല്‍ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരേ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി നവംബര്‍ 14ലേക്ക് മാറ്റി. ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തംഗം ബി കെ വിനോദ്, കരിവേലി പാടശേഖര സമിതി, തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി എന്‍ മുകുന്ദന്‍ എന്നിവര്‍ നല്‍കിയ ഹരജികളാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സര്‍ക്കാരിനു വേണ്ടി ഹാജരാവേണ്ട സ്റ്റേറ്റ് അറ്റോര്‍ണി അവധിയിലാണെന്ന് അറിയിച്ചതോടെ ഡിവിഷന്‍ബെഞ്ച് ഹരജികള്‍ 14ലേക്ക് മാറ്റുകയായിരുന്നു. അതേസമയം കായല്‍ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപോര്‍ട്ടുകള്‍ക്കെതിരേ മന്ത്രി തോമസ് ചാണ്ടി ഹരജി നല്‍കിയിട്ടുണ്ടെന്നും ഇതു സിംഗിള്‍ബെഞ്ചില്‍ നിന്ന് ഡിവിഷന്‍ ബെഞ്ചിന്റെ മുമ്പില്‍ എത്തിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഡിവിഷന്‍ ബെഞ്ച് ഇതനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക