|    Oct 19 Thu, 2017 1:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കായലില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : 25th July 2016 | Posted By: SMR

ആലപ്പുഴ: കഴിഞ്ഞദിവസം ഹൗസ് ബോട്ട് യാത്രയ്ക്കിടെ കായലില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കോഴിക്കോട് കോട്ടുളി മരയ്ക്കാട്ട് പറമ്പില്‍ മോഹനന്റെ മകന്‍ വിപിന്റെ(20)മൃതദേഹമാണ് ലഭിച്ചത്. വെള്ളിയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു വിപിന്‍.
പ്ലംബിങ് തൊഴിലാളിയായ വിപിന്‍ 12 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആലപ്പുഴയില്‍ ഹൗസ് ബോട്ട് യാത്രയ്ക്കായി എത്തിയത്. രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ വിപിനെ പിന്നീടു കാണാതാവുകയായിരുന്നു. പള്ളാത്തുരുത്തി പാലത്തിനു സമീപത്തായിരുന്നു ഹൗസ് ബോട്ട് കെട്ടിയിരുന്നത്. പുന്നപ്ര പോലിസും അഗ്‌നിശമനസേനയും നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക