|    Dec 18 Tue, 2018 1:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കായലിന്റെ പേരില്‍ നിര്‍മാണം തടയുന്നത് പൊതുഖജനാവിന് നഷ്ടമുണ്ടാക്കും

Published : 8th December 2018 | Posted By: kasim kzm

കൊച്ചി: കൊല്ലത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ മുതല്‍ തോപ്പില്‍കടവു വരെയുള്ള ഫ്‌ളൈ ഓവറിന്റെ നിര്‍മാണത്തിനായി 60 കോടി രൂപ ചെലവിട്ടു കഴിഞ്ഞെന്നും അഷ്ടമുടിക്കായലിന്റെ പേരില്‍ ഇപ്പോ ള്‍ നിര്‍മാണം തടയുന്നത് പൊതുഖജനാവിന് നഷ്ടമുണ്ടാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അഷ്ടമുടിക്കായലിന്റെ ഒരു ഭാഗം കൈയേറി ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിനെ ചോദ്യംചെയ്ത് കൊല്ലം തേവള്ളി സ്വദേശി വി ഐ രാഹുല്‍ സമര്‍പ്പിച്ച ഹരജിയിലാണ് പൊതുമരാമത്ത് വകുപ്പ് അണ്ടര്‍ സെക്രട്ടറി സുള്‍ഫിക്കര്‍ റഹ്മാന്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്. 103 കോടി രൂപ ചെലവിട്ട് നാല് ഘട്ടങ്ങളായാണ് ഫ്‌ളൈ ഓവര്‍ നിര്‍മാണം. ആശ്രമം മുതല്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ വരെയുള്ള 750 മീറ്ററിന്റെ പണി പൂര്‍ത്തിയാക്കി 2010ല്‍ ഗതാഗതത്തിന് തുറന്നുകൊടുത്തു. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ മുതല്‍ തോപ്പില്‍ കടവുവരെ 1084 മീറ്ററാണ് ശേഷിക്കുന്നത്. ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിനായി കായല്‍ കൈയേറി നികത്തിയെന്ന വാദം ശരിയല്ല.
കായലിന്റെ തീരത്തോടു ചേ ര്‍ന്നാണ് ഫ്‌ളൈ ഓവര്‍ വരുന്നത്. മൂന്ന് ദേശീയപാതകള്‍ക്കു പുറമേ ഒരു സംസ്ഥാനപാതയും നിരവധി മറ്റു പാതകളും കൊല്ലം നഗരത്തിലൂടെ കടന്നുപോവുന്നുണ്ട്. നഗരത്തില്‍ പുതിയ റോഡുകള്‍ നിര്‍മിക്കാനോ നിലവിലുള്ള റോഡുകള്‍ക്ക് വീതി കൂട്ടാനോ സ്ഥലം ലഭ്യമല്ല. നഗരത്തില്‍ അപകട നിരക്ക് കൂടുതലാണ്. ഏറ്റവും അപകടസാധ്യതയുള്ള മേഖല ചിന്നക്കടയാണ്. ഫ്‌ളൈ ഓവര്‍ യാഥാര്‍ഥ്യമാവുന്നതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ചിന്നക്കട, ഹൈസ്‌കൂ ള്‍ ജങ്ഷന്‍, താലൂക്ക് ജങ്ഷന്‍, കലക്ടറേറ്റ് ജ ങ് ഷന്‍ എന്നിവ ഒഴിവാക്കി നഗരം പിന്നിടാന്‍ കഴിയും. തിരക്കുള്ള സമയങ്ങളില്‍ ഈ ജങ്ഷനുകളിലൂടെ മണിക്കൂറില്‍ 4000 വാഹനങ്ങള്‍ കടന്നുപോവുന്നുണ്ടെന്നാണ് കണക്ക്. കൊല്ലം നഗരം വിദ്യാഭ്യാസ ഹബ്ബായി പുരോഗമിക്കുകയാണ്. കൊല്ലം തുറമുഖം കൂടി യാഥാ ര്‍ഥ്യമാവുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാവുമെന്നും നിലവിലെ ഫ്‌ളൈ ഓവര്‍ ജൈവ വൈവിധ്യത്തെ തകര്‍ക്കുമെന്ന ഹരജിയിലെ വാദം ശരിയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss