|    Mar 24 Fri, 2017 11:37 pm
FLASH NEWS

കായംകുളത്ത് സിപിഐ നേതാവിന് വെട്ടേറ്റു; പിന്നില്‍ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തരെന്ന് മൊഴി

Published : 10th September 2016 | Posted By: mi.ptk

alp_gnrl_alp_news_vetteta_s

കായംകുളം: എസ്എഫ്‌ഐ- എഐഎസ്എഫ് സംഘര്‍ഷം നിലനില്‍ക്കുന്ന കായംകുളത്ത് സിപിഐ നേതാവിന് വെട്ടേറ്റു. സിപിഐ മുന്‍ നഗരസഭാംഗവും എരുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ. എ ഷിജിക്കാണ് വെട്ടേറ്റത്. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ എരുവ മൂടയില്‍ ജങ്ഷനിലാണ് സംഭവമുണ്ടായത്. പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്തശേഷം സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് വീട്ടിലേക്കു വരുമ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ ഒരുസംഘം വടിവാള്‍കൊണ്ട് ഷിജിയെ വെട്ടുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷിജിയെ താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും പരിക്കു ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. കായംകുളം വനിതാ പോളിടെക്‌നിക് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരത്തില്‍ എഐഎസ്എഫ്- എസ്എഫ്‌ഐ സംഘട്ടനം നടന്നിരുന്നു. ഇതില്‍ എഐഎസ്എഫ് പ്രവര്‍ത്തകരായ ഗോകുല്‍നാഥ്, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷിജിക്ക് വെട്ടേറ്റതെന്ന് പോലിസ് പറയുന്നു. പോളിടെക്‌നിക് തിരഞ്ഞെടുപ്പില്‍ എഐഎസ്എഫും എസ്എഫ്‌ഐയും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് മല്‍സരത്തിനിറങ്ങിയത്. എസ്എഫ്‌ഐ യുടെ ഏകാധിപത്യ പ്രവണതയാണ്കാരണമായതെന്ന് എഐഎസ്എഫ് വ്യക്തമാക്കിയിരുന്നു.

(Visited 613 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക