|    May 22 Tue, 2018 5:45 am

കായംകുളത്ത് യുഡിഎഫ് വാഴ്ച അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ്

Published : 30th October 2015 | Posted By: SMR

കായംകുളം: പതിറ്റാണ്ടുകളായ നഗരസഭാ ഭരണം കൈയാളുന്ന യുഡിഎഫ് വാഴ്ച അവസാനിപ്പിക്കാന്‍ ഇടതുമുന്നണിയും രാഷ്ട്രീയ കക്ഷികളും തുനിഞ്ഞിറങ്ങിയതോടെ കായംകുളത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വീറും വാശിയും. നഗരസഭാ വാര്‍ഡും സ്ഥാനാര്‍ഥികളും ചുവടെ:
വനിതാ വാര്‍ഡായ 31ല്‍ യുഡിഎഫ് സാരഥിയായി കോണ്‍ഗ്രസ്സിലെ കൃഷ്ണകുമാരി നടേശനും എല്‍ഡിഎഫിനായി സിപിഐയുടെ വാമാക്ഷിയും മല്‍സരിക്കുന്നു. ബിജെപി സാരഥി ഓമനഅനിലും രംഗത്തുണ്ട്. 32ല്‍ യുഡിഎഫിന് വേണ്ടി നിലവിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഭാമിനിസൗരഭനും എല്‍ഡിഎഫിനായി പ്രീതസുഭാഷും മല്‍സരിക്കുന്നു. കഴിഞ്ഞ തവണ സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഭാമിനി സൗരഭന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രയായി മല്‍സരിച്ച് വിജയം നേടിയിരുന്നു. ബിജെപി-എസ്എന്‍ഡിപി സാരഥിയായി ചന്ദ്രലേഖ മല്‍സരിക്കുന്നുണ്ട്.
33ല്‍ യുഡിഎഫ് സാരഥിയായി കോണ്‍ഗ്രസ്സിലെ എം എ കെ ആസാദും എല്‍ഡിഎഫിലെ അഡ്വ. എ എ സുനിലും മല്‍സരിക്കുന്നു. എസ്.എന്‍.ഡി.പി.-ബിജെപി സ്വതന്ത്രനായി ബേബിയും സ്വതന്ത്രനായി അജിതും രംഗത്തുണ്ട്. ആസാദിനേയും ബേബിയേയും അപകീര്‍ത്തിപ്പെടുത്തികൊണ്ട് വീട്ടമ്മമാരുടെ പേരില്‍ പോസ്റ്റല്‍ മാര്‍ഗം കത്തുകള്‍ പ്രചരിച്ചത് ഇവിടെ വിവാദം സൃഷ്ടിച്ചിരുന്നു.
34ല്‍ യുഡിഎഫിന്റെ ഷാജിയും എല്‍ഡിഎഫിന്റെ പ്രഫ. എം ആര്‍ രാജശേഖരനും ബിജെപിയുടെ ഡി അശ്വിനിദേവും മല്‍സരിക്കുന്നു.
35ല്‍ യുഡിഎഫിന്റെ കേരള കോണ്‍ഗ്രസ് (എം) സാരഥി മിലിന്‍ എസ് വര്‍ഗീസും എല്‍ഡിഎഫിന്റെ ശശികലാ ബാബുവും മല്‍സരിക്കുന്നു. 21 കാരിയായ മിലിന്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ സാരഥിയാണ്. സ്വതന്ത്രനായി റെയ്പാല്‍ തോമസും രംഗത്തുണ്ട്.
36-ാം വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസ്സിന്റെ സിറ്റിങ് കൗണ്‍സിലര്‍ പുഷ്പദാസിന്റെ ഭാര്യയായ ഷീബ ദാസും എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിന്റെ കുല്‍സുമ്മയും മല്‍സരിക്കുന്നു. റിബല്‍ സാരഥിയായി ഫൗസിയ ബിജുവും രംഗത്തുണ്ട്.
നഗരസഭാ വനിതാ വാര്‍ഡുകളില്‍ കടുത്ത മല്‍സരം നടക്കുന്ന വാര്‍ഡാണ് 37-ാം വാര്‍ഡ്. യുഡിഎഫ് സാരഥിയായി ജനതാദള്‍ (യു)വിന്റെ നഗീന ഹംഷാദും എല്‍ഡിഎഫ് സാരഥിയായി ഐഎന്‍എല്ലിന്റെ ആറ്റക്കുഞ്ഞുമാണ് രംഗത്തുള്ളത്. എസ്ഡിപിഐ സാരഥിഅന്‍സില നജിയും പ്രചാരണത്തില്‍ മുന്‍പന്തിയിലാണ്. സീറ്റ് ലഭിക്കാത്തതിനാല്‍ സിപിഎം വിട്ട് ജനതാദളില്‍ ചേര്‍ന്ന സിറ്റിങ കൗണ്‍സിലറായ ഹംസാക്കുട്ടിയുടെ മരുമകളാണ് ജനതാദള്‍ (യു)വിനുവേണ്ടി മല്‍സരിക്കുന്ന നഗീന. എസ്ഡിപിഐ സാരഥി അന്‍സിലയുടെ മുന്നേറ്റം ഇരുമുന്നണികള്‍ക്കും ഭീഷണിയായി മാറുകയാണ്. പിഡിപിക്കുവേണ്ടി സലീനയും മല്‍സരിക്കുന്നുണ്ട്.
38ല്‍ യുഡിഎഫ് മത്സരിക്കുന്നത് മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗായത്രി തമ്പാനാണ്. എല്‍ഡിഎഫിനായി സിപിഎമ്മിന്റെ ജി വസന്തകുമാരിയമ്മയും മല്‍സരിക്കുന്നു. റിബല്‍ സാരഥിയായി മഹിളാ കോണ്‍ഗ്രസ് ഭാരവാഹി സുധാ സുധാകരനും രംഗത്തുണ്ട്.
പുരുഷന്‍മാരുടെ തീപാറും പോരാട്ടമാണ് 39-ാം വാര്‍ഡില്‍ നടക്കുന്നത്. പ്രമുഖരാണ് ഇവിടെ മല്‍സരിക്കുന്നത്. യുഡിഎഫ് സാരഥിയായി കോണ്‍ഗ്രസ്സിലെ എ ജെ ഷാജഹാനും എല്‍ഡിഎഫിനായി എ അബ്ദുല്‍ജലീലും മല്‍സരിക്കുന്നു. സഹകരണ ബാങ്ക് ജീവനക്കാരനാണ് അബ്ദുല്‍ജലീല്‍. ഇരുമുന്നണികള്‍ക്കും കടുത്ത ഭീഷണിയായി എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സിയാദ് മണ്ണാമുറിയും മല്‍സരിക്കുന്നു. എസ്ഡിപിഐക്ക് ഏറെ സ്വാധീനമുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിജെപിയുടെ വിനോദും രംഗത്തുണ്ട്.
40ല്‍ യുഡിഎഫിന്റെ കരുവില്‍ നിസാറും എല്‍ഡിഎഫിന്റെ വി സുദേവനും മല്‍സരിക്കുന്നു. സിറ്റിങ് കൗണ്‍സിലറായ നിസാറിന്റെ നാലാമത്തെ അങ്കമാണിത്. ബിജെപിയുടെ സുധീഷും രംഗത്തുണ്ട്.
പട്ടികജാതി സംവരണവാര്‍ഡായ 41ല്‍ കോണ്‍ഗ്രസ്സിന്റെ ബിന്‍സുവും എല്‍ഡിഎഫിന്റെ സുജിതയും ബിജെപിയുടെ സുരേഖയും മല്‍സരിക്കുന്നു. 42ല്‍ ആപ്പിള്‍ ചിഹ്നത്തില്‍ യുഡിഎഫ് സാരഥി മഹാലക്ഷ്മിയും എല്‍ഡിഎഫ് സാരഥിയായി റെജില നാസറും മല്‍സരിക്കുന്നു. ബിജെപിയുടെ ഷീജയും രംഗത്തുണ്ട്. 43ല്‍ ലീഗിലെ സുജിത സുനീറും സിപിഐയുടെ മിനിസലീമും മല്‍സരിക്കുന്നു. സ്വതന്ത്രയായി മത്സരിക്കുന്ന ഹസീന ഇരുകൂട്ടര്‍ക്കും ഭീഷണിയായി നില്‍ക്കുന്നു. 44ല്‍ യുഡിഎഫ് സാരഥിയായി കോണ്‍ഗ്രസ്സിന്റെ ഷീജനാസറും സിപിഎമ്മിന്റെ സുജാതയും മല്‍സരിക്കുന്നു. എസ്എന്‍ഡിപി- ബിജെപി സാരഥിയായി ദിവ്യയും രംഗത്തുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss