|    Jun 25 Mon, 2018 3:28 pm

കായംകുളത്ത് കുടിവെള്ള പൈപ്പില്‍ മല്‍സ്യക്കുഞ്ഞിനെ കണ്ടെത്തി

Published : 21st January 2017 | Posted By: fsq

 

കായംകുളം: പൊതുടാപ്പില്‍ നിന്നു ലഭിച്ച വെള്ളത്തില്‍ മല്‍സ്യക്കുഞ്ഞ്. കായംകുളം നഗരസഭാ 31-ാം വാര്‍ഡില്‍ തോണ്ടലില്‍ കുന്നേല്‍ പൊതുടാപ്പില്‍ നിന്നാണു മല്‍സ്യക്കുഞ്ഞിനെ ലഭിച്ചത്.  ജിത്താലയത്തില്‍ രാജു വീട്ടിലെ പാചകത്തിനായി വെള്ളം ശേഖരിക്കുമ്പോഴാണ് ടാപ്പില്‍നിന്നും മല്‍സ്യക്കുഞ്ഞിനെ കണ്ടത്. കായംകുളം കായലുമായി ബന്ധിക്കുന്ന തോട് കടന്നു പോവുന്ന കൃഷ്ണപുരത്ത് കിണറുകളില്‍ ഉപ്പുവെള്ളമാണുള്ളത്. ഇതുമൂലം പ്രദേശവാസികള്‍ കുടിക്കാനും മറ്റും വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പിനെയാണ് ആശ്രയിക്കുന്നത്. പൊതുടാപ്പിലൂടെ എത്തുന്ന കുടിവെള്ളത്തില്‍ പാമ്പും മല്‍സ്യങ്ങളും കാണപ്പെടുന്ന സംഭവങ്ങള്‍ കായംകുളത്തു വര്‍ധിച്ചുവരികയാണ്.മുമ്പ് ചത്ത എലിയുടെ അവശിഷ്ട്ടങ്ങള്‍ കുടിവെള്ളത്തില്‍ കണ്ട സംഭവം പ്രധിഷേതം ആളിക്കത്തിച്ചിരുന്നു. വിശ്വാസത്തോടെ വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭയുടെയും വാട്ടര്‍ അതോറിറ്റിയുടെയും കുടിവെള്ള പൈപ് ലൈനുകള്‍ പലയിടത്തും പൊട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതില്‍  മിക്കവയും മാലിന്യം നിറഞ്ഞ ഓടകളിലൂടെയാണ് കടന്നുപോവുന്നത്. ഏറെക്കാലമായി കുടിവെള്ള പൈപ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യത്തിന്മേല്‍ അധികൃതര്‍ ഒരുനടപടികളും സ്വീകരിച്ചിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഓമനാ അനില്‍ പറഞ്ഞു. നാട്ടിലെങ്ങും കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അധികൃതര്‍ അലംഭാവം വെടിഞ്ഞ്  യുദ്ധകാലാടിസ്ഥാനത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss