|    Dec 12 Tue, 2017 10:14 am

കായംകുളം സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപനം ഇന്ന്

Published : 26th September 2016 | Posted By: SMR

ആലപ്പുഴ: കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമായി കായംകുളം നിയസഭാ മണ്ഡലം സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത മണ്ഡലമായി  ചുമതലയുള്ള പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ ഇന്ന് കണ്ടല്ലൂരില്‍ പ്രഖ്യാപിക്കുമെന്ന്  യു പ്രതിഭഹരി എംഎല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കായംകുളം മണ്ഡലത്തിന്റെ ഭാഗമായ മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ കണ്ടല്ലൂര്‍ (140), ദേവികുളങ്ങര (155), പത്തിയൂര്‍ (242 ), കൃഷ്ണപുരം (127), ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ ഭരണിക്കാവ് (172), മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചെട്ടികുളങ്ങര (168) എന്നീ ആറ് ഗ്രാമപഞ്ചായത്തുകളിലായി ആകെ 1004 ശൗച്യാലയങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചത്.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത പ്രഖ്യാപനം ഇന്ന് നടക്കും. അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലായി 931 ശൗചാലയങ്ങളാണ് നിര്‍മിക്കുന്നത്. പുന്നപ്ര തെക്കില്‍ 184, പുന്നപ്ര വടക്ക് 187, അമ്പലപ്പുഴ വടക്ക141, അമ്പലപ്പുഴ തെക്ക് 178 പുറക്കാട് 297 ശൗചാലയങ്ങള്‍ നിര്‍മിച്ചതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത ബ്ലോക്കായത്. പുറക്കാട് പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇതിനായി സാധന സാമഗ്രികള്‍ എത്തിക്കുന്നതിനും ശൗചാലയം നിര്‍മിക്കുന്നതിനുമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉര്‍പ്പെടുത്തിയാണ് ജോലി നടത്തിയത്. വൈകിട്ട് നാലിന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പ്രജിത് കാരിക്കല്‍ പറഞ്ഞു. വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തായി കുത്തിയതോടിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന് ഉച്ചക്ക് രണ്ടിനു ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. സമ്പൂര്‍ണ ശൗചാലയ സൗകര്യ പഞ്ചായത്ത് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക