|    Jun 21 Thu, 2018 10:33 am
FLASH NEWS

കായംകുളം റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഷെല്‍റ്ററുകള്‍ ഉദ്ഘാടനം ചെയ്തു

Published : 22nd January 2017 | Posted By: fsq

 

കായംകുളം: റെയില്‍വേ സ്‌റ്റേഷനിലെ എസ്‌കലേറ്ററിന്റെ നിര്‍മാണം ഒരുമാസത്തിനകം പൂര്‍ത്തീകരിച്ച് യാത്രക്കാര്‍ക്ക് തുറന്നുനല്‍കുമെന്നു കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഷെല്‍റ്ററുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വേ സ്‌റ്റേഷനില്‍ വെജിറ്റേറിയന്‍ റസ്‌റ്റോറന്റ്  ഉടന്‍ ആരംഭിക്കും. റെയില്‍വേ അപ്രോച്ച് റോഡ് നിര്‍മിക്കുമെന്നും സ്റ്റേഷനില്‍ പാര്‍ക്കിങിന് ആവശ്യമായ സൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മാനേജര്‍ ഉറപ്പ് നല്‍കിയതായും എംപി വ്യക്തമാക്കി. സ്‌റ്റേഷനില്‍ നിര്‍മിച്ചിട്ടുള്ള ഷെല്‍ട്ടറുകള്‍ വളരെ ചെറുതായി പോയതില്‍ അസംതൃപ്തനാണെന്നു എംപി അഭിപ്രായപ്പെട്ടപ്പോള്‍ ഇത് റയില്‍വെയുടെ പുതിയ ഡിസൈനാണെന്ന് ഡിവിഷന്‍ മാനേജര്‍ പ്രകാശ് ഭൂട്ടായി പറഞ്ഞു. സ്‌റ്റേഷന്‍ വികസനത്തിന് ആവശ്യമായ  സാമ്പത്തിക സഹായങ്ങള്‍ നഗരസഭയുടെ ഭാഗത്തു നിന്നുകൂടി ഉണ്ടാവണമെന്ന് എംപി അഭിപ്രായപ്പെട്ടു.  സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. പി എസ് ബാബുരാജ്, യു മുഹമ്മദ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss