|    Jul 27 Thu, 2017 2:11 am
FLASH NEWS

കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

Published : 7th October 2016 | Posted By: Abbasali tf

കായംകുളം: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍  ഉള്‍പ്പടെ  ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍  ഗിരിജ, എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ കരിഷ്മ, ശശികല, ദീപു യുഡിഎഫ് കൗ ണ്‍സിലര്‍മാരായ നവാസ് മുണ്ടകത്തില്‍ ഷാനവാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത.് ഇവരെ കായംകുളം താലൂക്കാശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. കൗണ്‍സില്‍ യോഗത്തില്‍ മോശമായി പെരുമാറിയെന്നും അസഭ്യവര്‍ഷം നടത്തിയെന്നുംആരോപിച്ച് ലീഗ് അംഗം നവാസ് മുണ്ടകത്തിലിനെ  മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തതായി നഗരസഭാചെയര്‍മാന്‍ ശിവദാസന്‍  യോഗത്തിനിടയില്‍ അറിയിച്ചു. ഇതും കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു കൗണ്‍സില്‍ യോഗം. പ്രധാനപ്പെട്ട മുപ്പത്തിമൂന്നോളം വിഷയങ്ങളാണ് അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ചത് .ഇതില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയിരുന്നത്. താലൂക്കാശുപത്രി വളപ്പില്‍ കോഫി ഷോപ്പിനുവേണ്ടി മുമ്പ് സ്വകാര്യ വ്യക്തിയ്ക്ക് സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. സ്ഥലം നല്‍കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതിനാല്‍ സംഭവത്തെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ചെയര്‍മാന്‍ രാജിവക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങളും ഇതിനെ അനുകൂലിച്ചു. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയപ്പോള്‍ മറുപടിപറയാന്‍ ചെയര്‍മാന്‍ എഴുന്നേറ്റു. ചെയര്‍മാന്റെ മറുപടി പ്രസംഗത്തിലെ മുന്‍  നഗരസഭാ വൈസ് ചെയര്‍മാന്‍  പി കെ കൊച്ചുകുഞ്ഞിനെതിരായ പരാമര്‍ശങ്ങള്‍ യുഡിഎഫ് അംഗങ്ങളെ പ്രകോപിപ്പിച്ചു. സഭയില്‍ ഇല്ലാത്ത കൊച്ചുകുഞ്ഞിനെ അഴിമതിയുടെ പേരുപറഞ്ഞ് അവഹേളിച്ച ചെയര്‍മാന്റെനടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ലീഗിലെ നവാസ് മുണ്ടകത്തില്‍ ചെയര്‍മാനെ രൂക്ഷമായ ഭാഷയില്‍ നേരിട്ടത് ഭരണപക്ഷത്തെയും പ്രകോപിപ്പിച്ചു. തുടര്‍ന്ന് യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ അസഭ്യവര്‍ഷവും വാക്കേറ്റവും കൈയാങ്കളിയും അരങ്ങേറി. കകൈയാങ്കളി ഒടുവില്‍ സംഘര്‍ഷത്തിനും ഇടയാക്കി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ രംഗം കൂടുതല്‍ കലുഷിതമായി. പിന്നീട് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാതെ ബഹളത്തിനിടയില്‍ മുപ്പത്തിമൂന്ന് അജണ്ടകളും പാസാക്കിയതായി ചെയര്‍മാന്‍ യോഗത്തെ അറിയിക്കുകയുംചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക