|    Oct 20 Fri, 2017 9:05 am
FLASH NEWS

കായംകുളം-എറണാകുളം പാസഞ്ചര്‍ സമയം പാലിക്കാന്‍ നടപടിയെടുത്തു: എംപി

Published : 12th August 2017 | Posted By: fsq

 

ആലപ്പുഴ: കായംകുളത്തു നിന്ന് രാവിലെ എട്ടരയ്ക്ക് പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ കൃത്യ സമയക്രമം പാലിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ഉറപ്പു വരുത്തിയതായി കെ സി വേണുഗോപാല്‍ എം പി അറിയിച്ചു. ട്രെയിനിന്റെ റേക് പുനക്രമീകരിച്ചാണ് സമയക്രമം പാലിക്കുക.  പാസഞ്ചര്‍ സ്ഥിരമായി വൈകിയോടുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറെ മാസങ്ങളായിട്ടുള്ള യാത്രക്കാരുടെ പരാതികള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്. വൈകിയോടല്‍ സ്ഥിരമായതോടെ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളിലടക്കം ജോലിചെയ്യുന്നവര്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് എം പി റെയില്‍വേ കണ്‍വെന്‍ഷന്‍ കമ്മിറ്റിയിലും റെയില്‍വേ ബോര്‍ഡും അടക്കമുള്ള തലങ്ങളില്‍ പ്രശ്‌നം ഉന്നയിച്ചതിനെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിഹാര നടപടി. പുതിയ സമ്പ്രദായം  കഴിഞ്ഞ ഒരാഴ്ചയായി റെയില്‍വേ പരീക്ഷിച്ചു വിജയമെന്ന് കണ്ടതോടെ സ്ഥിരമാക്കാന്‍ തീരുമാനമെടുത്തു. ഇതനുസരിച്ചു രാവിലെ എട്ടര്ക്ക് തന്നെ കായംകുളത്തു നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ 9.20ന് ആലപ്പുഴയിലും11.10 നു എറണാകുളത്തും എത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക