|    Sep 22 Sat, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാമുകി തഴഞ്ഞു; മോഷ്ടിച്ച 5 ലക്ഷം കാമുകന്‍ കത്തിച്ചു

Published : 21st April 2018 | Posted By: kasim kzm

സിഹോര്‍ (മധ്യപ്രദേശ്): സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി 6.74 ലക്ഷം രൂപ കവര്‍ന്ന യുവാവ് അവള്‍ വിവാഹ ആലോചന നിരസിച്ചതിനെ തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ കത്തിച്ചു. മോഷണത്തിന് ധനകാര്യ കമ്പനിയിലെ കാഷ്യറായ ജിതേന്ദ്ര ഗോയ (22)ലിനെ അറസ്റ്റ് ചെയ്തു. 18ന് ഗോയല്‍ സ്ഥാപനത്തിന്റെ ലോക്കറില്‍ നിന്നു 6.74 ലക്ഷം രൂപ മോഷ്ടിച്ചു. ഇത്  ശ്രദ്ധയില്‍പെട്ട കമ്പനി മാനേജരുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. പണം മോഷ്ടിച്ചത് സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായിരുന്നുവെന്ന് ഗോയല്‍ സമ്മതിച്ചു. അവള്‍ തന്നെ തഴഞ്ഞ് മറ്റൊരാളെ  വിവാഹം ചെയ്യുകയാണെന്ന് അറിയിച്ചതോടെ രോഷാകുലനായ ഗോയല്‍ അഞ്ചു ലക്ഷം രൂപ കത്തിക്കുകയായിരുന്നു. ഗോയല്‍ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss