|    Jul 27 Thu, 2017 10:23 pm
FLASH NEWS
Home   >  Kerala   >  

കാമുകിയെ സംരക്ഷിക്കാമെങ്കില്‍ കല്യാണം കഴിച്ചുകൊള്ളാമെന്ന് എംഎല്‍എ

Published : 15th July 2016 | Posted By: G.A.G

തിരുവനന്തപുരം : ശാസ്താംകോട്ട തടാകം തന്റെ കാമുകിയാണെന്നും കാമുകിയുടെ സംരക്ഷണം ഉറപ്പുവരുത്താതെ കല്യാണം കഴിക്കേണ്ട എന്നാണ് തന്റെ തീരുമാനമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ.നിയമസഭയില്‍. സംരക്ഷണമൊക്കെ ഉറപ്പുവരുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതോടെ കല്യാണം കഴിക്കാമെന്ന്് കുഞ്ഞുമോനും സഭയില്‍ ഉറപ്പു നല്‍കി.
നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് കുഞ്ഞുമോന്റെ കല്യാണക്കാര്യത്തില്‍ ഒരു തീരുമാനമായത്.
ശാസ്താംകോട്ട തടാകസംരക്ഷണവിഷയം ഉന്നയിച്ച കോവൂര്‍ കുഞ്ഞുമോന്‍ തടാകം തന്റെ കാമുകിയാണെന്നും തടാകത്തെ സംരക്ഷിക്കണമെന്നും ആവശ്യമുന്നയി്ക്കുകയായിരുന്നു. ഒരു പടികൂടി കടന്ന് ശാസ്താംകോട്ടയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതുവരെ താന്‍ കല്യാണം കഴിക്കുകയില്ല എന്നും പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സഭയില്‍ കൂട്ടച്ചിരിയായി. വിഷയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കുഞ്ഞുമോന്‍ കല്യാണം കഴിക്കണമെന്നും ഇക്കാര്യത്തില്‍ ഉറപ്പുതരണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ കല്യാണം കഴിക്കാമെന്ന് ഉറപ്പു നല്‍കുന്നതായി കുഞ്ഞുമോന്‍ പ്രഖ്യാപിച്ചതോടെയാണ് രംഗം അവസാനിച്ചത്.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക