|    Apr 27 Fri, 2018 10:36 am
FLASH NEWS
Home   >  News now   >  

ഓസ്‌കര്‍ പിസ്റ്റോറിയസിന് ആറുവര്‍ഷം തടവ്

Published : 6th July 2016 | Posted By: G.A.G

ജൊഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍  ദക്ഷിണാഫ്രിക്കന്‍ ഓട്ടക്കാരന്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് ദക്ഷിണാഫ്രിക്കന്‍ കോടതി ആറുവര്‍ഷം തടവു ശിക്ഷ വിധിച്ചു.
2013-ലെ വാലന്റൈന്‍സ് ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. ‘ബ്ലേഡ് റണ്ണര്‍’ എന്നറിയപ്പെടുന്ന പിസ്റ്റോറിയസിന് അപ്രതീക്ഷിത സമ്മാനം നല്‍കാനെത്തിയ കാമുകി റീവ സ്റ്റീന്‍കാമ്പിനു നേര്‍ക്ക് പിസ്റ്റോറിയസ് വെടിവച്ചിടുകയായിരുന്നു. മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണ് താന്‍ വെടിവച്ചതെന്ന് പിസ്റ്റോറിയസ് പിന്നീട് പറഞ്ഞു. റീവ സംഭവ സ്ഥലത്ത് തന്നെ മരിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ പിസ്റ്റോറിയസ് കൊലക്കുറ്റത്തിന് വിചാരണ നേരിടുകയായിരുന്നു. മനപൂര്‍വം ചെയ്തതല്ലെന്ന പിസ്റ്റോറിയസിന്റെ വാദം കണക്കിലെടുത്ത് കൊലക്കുറ്റത്തിന് ലഭിക്കേണ്ട 15 വര്‍ഷം തടവ് ശിക്ഷയില്‍ നിന്ന് ഇളവ് നല്‍കി അഞ്ച് വര്‍ഷം തടവിന് നേരത്തേ കോടതി ശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ റീവയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ശിക്ഷ വര്‍ധിപ്പിക്കുകയായിരുന്നു.
പിസ്റ്റോറിയസ് കാമുകിയെ വെടിവച്ചത് മനപൂര്‍വമല്ലെന്നു അംഗീകരിച്ചാണ് കോടതിയുടെ ഇന്നത്തെ വിധിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss