|    Jul 26 Wed, 2017 6:18 pm
FLASH NEWS

കാമുകിയെ കാണാന്‍ മോഷ്ടിച്ച ബൈക്കിലെത്തി; 19കാരനെ നാട്ടുകാര്‍ പിടികൂടി

Published : 9th July 2016 | Posted By: SMR

തൊടുപുഴ: കാമുകിയെ കാണാന്‍ മോഷ്ടിച്ച ബൈക്കിലെത്തിയ 19കാരനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. മേലുകാവ് വല്യകെട്ട അപ്പു എന്ന് വിളിക്കുന്ന ജോര്‍ജ് (19) ആണ് പിടിയിലായത്.
കഴിഞ്ഞ 19നു പതിപ്പള്ളിയില്‍ നിന്നും മൂവാറ്റുപുഴ സബ് ജയില്‍ അസിസ്റ്റന്റ് വാര്‍ഡന്‍ പി ആര്‍ പ്രദീപിന്റെ വഴിയരികില്‍ വച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു. ഇതിനു മുമ്പായി മൂലമറ്റം ചക്കാലയ്ക്കല്‍ നെല്‍സന്റെ ബൈക്കും മോഷണം പോയിരുന്നു. പെട്രോള്‍ തീര്‍ന്നതു മൂലം മൂലമറ്റത്ത് ഉപേക്ഷിച്ച നിലയില്‍ ഈ ബൈക്ക് കണ്ടെത്തിയിരുന്നു.മോഷണത്തെ സംബന്ധിച്ച് പ്രദീപ് കാഞ്ഞാര്‍ പോലിസില്‍ പരാതിയും നല്‍കി.
മോഷ്ടിച്ച ബൈക്കുമായി മൊബൈ ല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പതിപ്പള്ളിയിലുള്ള കാമുകിയെ കാണാന്‍ വന്ന ജോര്‍ജിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.നിരവധി തവണ കാമുകിയെ കാണാന്‍ വന്ന പ്രതി തിരികെ പോവാന്‍ മാര്‍ഗമില്ലാതെ വന്നപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പോലിസിനോട് പറഞ്ഞു. പ്രായപൂര്‍ത്തിയായില്ലെന്നും പതിനേഴ് വയസേയുള്ളുവെന്നും നുണ പറഞ്ഞ പ്രതി, പഠിച്ച സ്‌കൂളില്‍ പോയി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് പത്തൊന്‍പത് വയസ് പ്രായമുണ്ടെന്ന് പോലിസിന് മനസിലായത്.
ഇതിന് മുമ്പ് വന്നപ്പോള്‍ നെല്‍സന്റെ ബൈക്ക് മോഷ്ടിച്ചത് താനാണെന്നും പെട്രോള്‍ തീര്‍ന്നതുമൂലം മൂലമറ്റത്ത് ഉപേക്ഷിക്കുകയുമായിരുന്നെന്ന് പ്രതി സമ്മതിച്ചു.
കാഞ്ഞാ ര്‍ എസ്‌ഐ കെ ആര്‍ ബിജു, അഡീഷനല്‍ എസ്‌ഐമാരായ കെ സജി,രമേഷ്‌കുമാര്‍ എന്നിവരാണ് പ്രതിയെ പിടി കൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക