|    Nov 19 Sun, 2017 11:13 pm
FLASH NEWS

കാമുകിയുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Published : 4th August 2017 | Posted By: fsq

 

അഞ്ചല്‍: കാമുകിയായ വീട്ടമ്മയുടെ പതിനഞ്ചുകാരി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ  പോലിസ് അറസ്റ്റ് ചെയ്തു. ഏരൂര്‍, മണലില്‍ പാങ്ങുപാറ തടത്തില്‍ ചാരുംകുഴിയില്‍ പുത്തനവീട്ടില്‍ സുരേഷി(37)നെയാണ് ഏരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് പലപ്പോഴും അസമയങ്ങളില്‍ കാമുകിയുടെ വീട്ടിലെത്താറുണ്ടായിരുന്നു.കഴിഞ്ഞ മെയ് 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ശേഷം സ്വകാര്യ ആവശ്യത്തിന് തമിഴ്‌നാട്ടില്‍ പോയ ദിവസം രാത്രിയില്‍ സുരേഷ് കാമുകിയുടെ വീട്ടിലെത്തുകയും ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും കാമുകി അബോധാവസ്ഥയിലായ സമയത്ത് പെണ്‍കുട്ടിയെ പിഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സുരേഷ് വീട്ടില്‍ നിന്നും ഇറങ്ങിയോടി. പെണ്‍കുട്ടി ഭയം മൂലം ഈ വിവരം മറ്റാരേയും അറിയിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാവിനെ കാണാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും ചേര്‍ന്ന് ഏരൂര്‍ പോലിസില്‍ പരാതി നല്‍കി. പോലിസ് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. പോലിസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. പോസ്‌കോ നിയമപ്രകാരം കേസെടുത്ത ശേഷം ഇയാളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക