|    Sep 23 Sun, 2018 8:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാമുകിയുടെ ആത്മഹത്യ: 18കാരന് മുന്‍കൂര്‍ ജാമ്യം

Published : 31st August 2018 | Posted By: kasim kzm

കൊച്ചി: കാമുകി ആത്മഹത്യ ചെയ്തതിനെതുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ 18കാരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തൊടുപുഴ സ്വദേശി ബാദുഷ നിഷാദിനാണ് സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
ഒരുമിച്ച് ജീവിക്കാനാവാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നു പെണ്‍കുട്ടി ഇയാള്‍ക്ക് മെസേജ് അയച്ചു. സമാനമായ സന്ദേശം ബാദുഷ തിരിച്ചയച്ചു. തുടര്‍ന്ന് ജൂൈല ഏഴിന് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. പോലിസ് മൊബൈല്‍ കണ്ടെടുത്തതോടെ ബാദുഷ നിഷാദിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ ബാദുഷ പ്രേരിപ്പിച്ചെന്ന പോലിസ് വാദം അംഗീകരിക്കാനാവില്ലെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും രണ്ട് മാസത്തേക്കു ശനിയാഴ്ചകളില്‍ രാവിലെ അന്വേഷണ ഉേദ്യാഗസ്ഥന്‍ മുമ്പാകെ ഹാജരാനണമെന്നും നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss