|    Nov 18 Sun, 2018 12:39 am
FLASH NEWS
Home   >  Kerala   >  

കാമുകന് മുന്‍പില്‍ മകളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ച മാതാവ് അറസ്റ്റില്‍

Published : 3rd August 2018 | Posted By: afsal ph

പൊന്നാനി: 13 വയസുകാരിയായ മകളുടെ നഗ്‌നത കാമുകന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച യുവതിയെ ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശിയായ യുവതിയെയാണ് പോക്‌സോ നിയമപ്രകാരം പോലിസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ കാമുകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇയാള്‍ വിദേശത്തായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ
സംഭവം നടന്നത്. സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിംഗില്‍ കുട്ടി വിവരം പുറത്ത് പറഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ മാതാവിനെ റിമാന്‍ഡ് ചെയ്തു. വിദേശത്തുള്ള കാമുകനെ പിടികൂടുന്നതിന് പോലിസ് ശ്രമങ്ങള്‍ ആരംഭിച്ചു. പെണ്‍കുട്ടിയെ മഞ്ചേരി നിര്‍ഭയ ചില്‍ഡ്രന്‍ ഹോമിലേക്ക് മാറ്റി. കാമുകനായ മറ്റൊരു പ്രതി ഒളിവിലാണെന്ന് പോലിസ് പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss