|    Oct 20 Sat, 2018 6:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കാമുകനോടൊപ്പം ജീവിക്കാന്‍ രാജകുമാരി 40 ദശലക്ഷത്തിന്റെ സ്വത്ത് വേണ്ടെന്നുവച്ചു

Published : 6th September 2017 | Posted By: fsq

 

ടോക്കിയോ: ജപ്പാനിലെ രാജകുമാരിയായ മൊക്കോ പ്രണയപൂര്‍ത്തീകരണത്തിനു വേണ്ടി നഷ്ടപ്പെടുത്തിയത് 40 ദശലക്ഷം ഡോറളിന്റെ സ്വത്തും രാജകുമാരി എന്ന പദവിയും. 25 വയസ്സു പ്രായമുള്ള മൊക്കോ അഞ്ചു വര്‍ഷമായുള്ള പ്രണയത്തിനു ശേഷം കാമുകനായ കെയ് കൊമറോയെ വിവാഹം ചെയ്യുന്നതിനാണ് രാജകൊട്ടാരം വിട്ടിറങ്ങിയത്.  ഒന്നിച്ചുജീവിക്കാം എന്ന് ഇരുവരും തീരുമാനിച്ചെങ്കിലും മൊക്കോയുടെ രാജവംശം പ്രശ്‌നമായി. രാജകുടുംബത്തിലെ നിയമങ്ങള്‍ പ്രകാരം രാജകുമാരിയായ മൊക്കോ സാധാരണക്കാരനായ യുവാവിനെ വിവാഹം ചെയ്യാന്‍ പാടില്ല. കര്‍ക്കശമായ നിയമത്തില്‍ ഇളവ് ലഭിക്കാതെ വന്നതോടെ രാജകൊട്ടാരവും രാജകുമാരി എന്ന സ്ഥാനവും ഉപേക്ഷിച്ച്  കെയ് കൊമറോക്ക് ഒപ്പം ജീവിക്കാന്‍ മൊക്കോ തീരുമാനിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss