|    Nov 23 Thu, 2017 8:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാമുകനൊപ്പം പോയ യുവതിക്ക് ശിക്ഷ ഭര്‍ത്താവിനെ ചുമക്കല്‍

Published : 8th November 2017 | Posted By: fsq

 

ജാബുവ: കാമുകനൊപ്പം ഒളിച്ചോടിയതിന് ആദിവാസി യുവതിക്ക് ഭര്‍ത്താവിനെ ചുമലിലേറ്റി ഗ്രാമം മുഴുവന്‍ സഞ്ചരിക്കേണ്ടി വന്നു. ഗ്രാമീണരാണ് ശിക്ഷ വിധിച്ചത്. ഭര്‍ത്താവിനെയും ചുമലിലേറ്റി രണ്ടു കിലോമീറ്റര്‍ നടക്കുന്ന യുവതിയുടെ വീഡിയോ ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. ചുമലിലിരിക്കുന്ന ഭര്‍ത്താവ് ഇവരെ തല്ലുന്നതായും വീഡിയോയില്‍ കാണാം. സ്ത്രീയുടെ പരാതിയില്‍ ആറു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇവരില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി എസ്പി മഹേഷ്ചന്ദ്ര ജയിന്‍ പറഞ്ഞു. എന്നാല്‍, സ്ത്രീ യുവാവിനൊപ്പം ഒളിച്ചോടിയതു കാണിച്ച് ഭര്‍ത്താവു പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.  ഈമാസം നാലിന് മധ്യസ്ഥ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സ്ത്രീ തിരികെ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക