|    Oct 20 Fri, 2017 6:14 pm
FLASH NEWS

കാമുകനായ വരന്‍ കല്യാണ ദിവസം മുങ്ങിയ സംഭവം: വധുവിന്റെ പിതാവ് മാനനഷ്ടക്കേസ് കൊടുത്തു

Published : 27th April 2016 | Posted By: SMR

ബാലരാമപുരം: കാമുകനായ വരന്‍ കല്യാണ ദിവസം മുങ്ങിയതിനെ തുടര്‍ന്ന് വധുവിന്റെ പിതാവ് ബാലരാമപുരം പോലിസിന് വരനെതിരേ മാനനഷ്ടത്തിന് കേസ് കൊടുത്തു. കഴിഞ്ഞ ദിവസം ബാലരാമപുരം അഗസ്ത്യാര്‍ സ്വാമി മണ്ഡപത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
ബാലരാമപുരം ചാലിഗര്‍ തെരുവ് സ്വദേശിയായ വധുവും കൊല്ലം ഇലങ്കം സ്വദേശി സഞ്ജയുമായുള്ള വിവാഹം നടത്താനിരുന്നത്. ഇരുവരും ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങിന് പഠിക്കവെ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ തമ്മില്‍ ആലോപിച്ച് കല്യാണം നിശ്ചയിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയിലും സഞ്ചയ് ഫോണില്‍ സംസാരിച്ചിരുന്നു.
എന്നാല്‍ വിവാഹ ദിവസമായ തിങ്കളാഴ്ച രാവിലെ ഏഴോടെ വരന്റെ ബന്ധുക്കള്‍ വിളിച്ച് വരനെ കാണാനില്ലെന്ന് വിവരം അറിയിക്കുകയായിരുന്നു. കല്ല്യാണം മുടങ്ങാതിരിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ കുടുംബത്തിലെ പലരെയും സമീപിച്ചു. ഒടുവില്‍ വധുവിന്റെ മുറച്ചെറുക്കനെ ബന്ധുക്കള്‍ സമീപിച്ചെങ്കിലും ഇയാള്‍ വധുവിന്റെ അനുജത്തിയെ കല്യാണം കഴിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ഒടുവില്‍ കല്യാണത്തിന് എത്തുന്നവരെ ഒഴിവാക്കേണ്ടെന്ന രീതിയില്‍ വധുവിന്റെ അനുജത്തിക്ക് വധുവിനൊരുക്കിയ കതിര്‍ മണ്ഡപത്തില്‍ കല്യാണം നടന്നു. വരന്റെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ചും പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക