|    Jul 17 Tue, 2018 10:31 pm
FLASH NEWS

കാമറ സ്ഥാപിച്ചെങ്കിലും കുരുക്കൊഴിയാതെ ഇരിട്ടി നഗരം

Published : 15th October 2016 | Posted By: Abbasali tf

ഇരിട്ടി: ഇരിട്ടി ടൗണിലും പയഞ്ചേരി മുക്കിലും വര്‍ധിച്ചുവരുന്ന ഗതാഗതകുരുക്കിന് പരിഹാരമെന്നോണം  നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചെങ്കിലും കുരുക്കൊഴിയുന്നില്ല. വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പോലിസ് സാന്നിധ്യം വേണമെന്ന ആവശ്യം ശക്തമായി. ഇരിട്ടി ഭാഗത്തു നിന്നു മട്ടന്നൂര്‍ ഭാഗത്തേക്കും പേരാവൂര്‍ ഭാഗത്തേക്കും ഒരേസമയം വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ ട്രാഫിക് പോലിസിനെ പയഞ്ചേരിമുക്കില്‍ നിര്‍ത്തണമെന്നത് അനിവാര്യമാണ്. ഇവിടെ ട്രാഫിക് സര്‍ക്കിളോ മറ്റോ സ്ഥാപിക്കാത്തതിനാല്‍ നാട്ടുകാര്‍ റോഡിന്റെ മധ്യഭാഗത്ത് ടയറുകള്‍ ഇട്ടിരിക്കുകയാണ്. വയനാട്, കൊട്ടിയൂര്‍ ക്ഷേത്രം, മുഴക്കുന്ന്, മൃദംഗശൈലേശ്വരി ക്ഷേത്രം തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കു പോവുന്ന വാഹനങ്ങള്‍ കടന്നുപോവുന്നത് പയഞ്ചേരി മുക്കിലൂടെയാണ്. ഇവിടെയാണെങ്കില്‍ എന്നും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥയാണ്. അടിയന്തിരമായും ഇരിട്ടി ടൗണിലും പയഞ്ചേരിമുക്കിലും ഗതാഗതകരുക്ക്് നിയന്ത്രിക്കാന്‍ പോലിസിനിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss