|    Oct 22 Sun, 2017 3:01 am
Home   >  Todays Paper  >  page 9  >  

കാമറൂണ്‍- നൈജീരിയ അതിര്‍ത്തിയില്‍ സ്‌ഫോടനം: 12മരണം

Published : 14th July 2017 | Posted By: fsq

 

ലാഗോസ്: വടക്കന്‍ കാമറൂണില്‍ നൈജീരിയ അതിര്‍ത്തിക്ക് സമീപമുണ്ടായ ബോംബാക്രമണത്തില്‍ 12പേര്‍ കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്ക് പരിക്കേറ്റു. ശരീരത്തില്‍ ബോംബ് കെട്ടിയെത്തിയ രണ്ട് സ്ത്രീകളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ നൈജീരിയന്‍ അതിര്‍ത്തിയില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെ  ജനവാസ പട്ടണത്തിനു സമീപമായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തേ ഈ മേഖലയില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം സായുധ സംഘടനയായ ബോകോ ഹറാം ഏറ്റെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക