|    Nov 19 Mon, 2018 2:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കാമറൂണിലെ സ്‌കൂളില്‍ നിന്ന് 80 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി

Published : 6th November 2018 | Posted By: kasim kzm

കാമറൂണ്‍: കാമറൂണിലെ സ്‌കൂളില്‍ നിന്ന് 80ലധികം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്ട്. കാമറൂണ്‍ തലസ്ഥാനമായ ബമെന്‍ഡയിലെ എന്‍ക്വിനിലെ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് അക്രമികള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോയത്.
സ്‌കൂളില്‍ താമസിച്ചു പഠിക്കുകയായിരുന്ന കുട്ടികളെ ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രിന്‍സിപ്പലും ഒരു അധ്യാപികയും തട്ടിക്കൊണ്ടുപോവപ്പെട്ടവരില്‍ ഉള്‍പ്പെടും.
രാത്രി ഹോസ്റ്റലില്‍ നിന്നു വെടിയൊച്ച കേട്ടതായി അധ്യാപകന്‍ അറിയിച്ചു. ഭയം കാരണം തങ്ങള്‍ ലൈറ്റണച്ച് കിടക്കുകയായിരുന്നുവെന്നും രാവിലെ എഴുന്നേറ്റപ്പോള്‍ നിരവധി പേരെ കാണാനില്ലെന്നും അദ്ദേഹം അറിയിച്ചു.
കുട്ടികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു നേരെയാണ് ആക്രമണം നടന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss