|    May 24 Wed, 2017 7:58 am

കാബൂള്‍ സ്‌ഫോടനം: മരണം 64 ആയി

Published : 21st April 2016 | Posted By: SMR

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനം കാബൂളില്‍ ചൊവ്വാഴ്ചയുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി. 347 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് സദിഖ് സദിഖി അറിയിച്ചു. അഫ്ഗാന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഓഫിസിനു സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. 2011നു ശേഷം കാബൂളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ചൊവ്വാഴ്ചത്തേത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day