|    Mar 29 Wed, 2017 9:03 am

കാബൂളില്‍ ഹോട്ടലിനുനേര്‍ക്ക് ബോംബാക്രമണം

Published : 2nd August 2016 | Posted By: SMR

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനം കാബൂളിലെ ഹോട്ടലിനുനേര്‍ക്ക് ബോംബാക്രമണം. നോര്‍ത്ത്‌ഗേറ്റ് ഹോട്ടലിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു പോലിസുകാരനും മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്‌ഫോടകവസ്തു നിറച്ച ട്രക്കുപയോഗിച്ചായിരുന്നു ആക്രമണമെന്ന് കാബൂള്‍ പോലിസ് മേധാവി ജനറല്‍ അബ്ദുല്‍ റഹ്മാന്‍ റഹീമി പറഞ്ഞു. ഹോട്ടലിലെ താമസക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. വടക്കന്‍ കാബൂളില്‍ യുഎസ് നിയന്ത്രണത്തിലുള്ള ബഗ്രാം വ്യോമതാവളത്തിനു സമീപമാണ് ആക്രമണമുണ്ടായ നോര്‍ത്ത്‌ഗേറ്റ്
ഹോട്ടല്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day