|    Oct 20 Fri, 2017 11:58 pm
FLASH NEWS
Home   >  News now   >  

കാബൂളില്‍ ഷിയാ പള്ളിക്ക് നേരെ വെടിവെപ്പ്: 14 മരണം

Published : 12th October 2016 | Posted By: mi.ptk

kabool

കാബൂള്‍: കാബൂളില്‍ ഷിയാ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഷിയാ മുസ്‌ലിങ്ങളുടെ കാബൂളിലെ പ്രശസ്തമായ ആരാധനാകേന്ദ്രമായ കാര്‍ത്തെ സാഖി പള്ളിക്ക് നേരെ ആക്രമണം ഉണ്ടായത്. ദേശീയ ആഘോഷമായ അഷുറ ആഘോഷിക്കാനെത്തിയവര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസുകാരനാണ്. വെടിവെപ്പ് നടത്തിയത് മൂന്നംഗസംഘമാണെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും ഇയാളെ കീഴ്‌പ്പെടുത്തിയതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക