|    May 28 Sun, 2017 12:20 pm
FLASH NEWS

കാബൂളില്‍ ശിയാ പള്ളിക്കുനേരെ ആക്രമണം; 17 മരണം

Published : 13th October 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ ശിയാ പള്ളിയിലുണ്ടായ സായുധാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍ ഒരു പോലിസുകാരനും ഉള്‍പ്പെടും. 12 പോലിസുകാരുള്‍പ്പെടെ 62 പേര്‍ക്കു പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയ വക്താവ് സിദ്ദീഖ് സിദ്ദീഖി പറഞ്ഞു. ആശൂറ ദിനത്തില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
കാബൂളിലെ ഏറ്റവും വലിയ ശിയാ പള്ളിയായ സാഖിയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കളുമായെത്തിയ ഒരു ആക്രമിയെ പോലിസ് കൊലപ്പെടുത്തിയിട്ടുണ്ട്. പോലിസ് വേഷത്തിലാണ് ആക്രമികളെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day