|    Nov 19 Mon, 2018 4:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കാബൂളില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നു പേരെ കൊലപ്പെടുത്തി

Published : 3rd August 2018 | Posted By: kasim kzm

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ സായുധസംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ തട്ടിക്കൊണ്ടു പോയ മൂന്നുപേരുടെയും മൃതദേഹം ഉച്ചതിരിഞ്ഞ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുനിന്ന് കാറില്‍ കണ്ടെത്തുകയായിരുന്നു. മുസ്സാഹിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്നു പോലിസ് വക്താവ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യക്കാരനു പുറമെ മലേസ്യ, മാസിഡോണിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഇന്ത്യക്കാരനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാബൂള്‍ വിമാനത്താവളത്തില്‍ പാചകക്കാരായി ജോലി ചെയ്യുന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss