|    Aug 17 Fri, 2018 9:33 am
Home   >  Todays Paper  >  page 9  >  

കാബൂളിലെ യുഎസ് സര്‍വകലാശാലയില്‍ ആക്രമണം

Published : 25th August 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിസ്താനിലെ യുഎസ് സര്‍വകലാശാലയില്‍ ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം. എത്ര കുട്ടികളും അധ്യാപകരും സര്‍വകലാശാലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരം ലഭ്യമല്ല. ഇവര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
പരിക്കേറ്റ അഞ്ചുപേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സൂചനയുണ്ട്. കാബൂളില്‍ നിന്ന് രണ്ടു പ്രഫസര്‍മാരെ ആഗസ്ത് ഏഴിന് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss