|    Oct 20 Fri, 2017 2:37 pm
FLASH NEWS
Home   >  News now   >  

അമേരിക്കന്‍ യൂനിവേഴ്‌സിറ്റിക്കു നേരെ നടന്ന ആക്രമണത്തില്‍ 12 മരണം

Published : 24th August 2016 | Posted By: Navas Ali kn

കാബൂളിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിക്കു നേരെ നടന്ന സായുധാക്രമണത്തില്‍ 12 പേര്‍ മരിച്ചു. ഏഴു വിദ്യാര്‍ഥികളും മൂന്നു പോലിസുകാരും രണ്ട് സുരക്ഷാ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. അക്രമം നടത്തിയ രണ്ടുപേരെയും വെടിവെച്ചു കൊന്നതായി കാബൂള്‍ പോലിസ് വക്താവ് അറിയിച്ചു. ബുധനാഴ്ച്ച രാത്രിയാണ് യൂണിവേഴ്‌സിറ്റിയിലേക്ക് ആയുധധാരികള്‍ കയറിയത്. ഈ സമയം 750തോളം വിദ്യാര്‍ഥികള്‍ കാംപസിലുണ്ടായിരുന്നു. ഭൂരിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷപ്പെട്ട് പുറത്തുകടന്നെങ്കിലും ചിലര്‍ കാംപസില്‍ തന്നെ കുടുങ്ങി. പത്തു മണിക്കൂര്‍ നീണ്ട വെടിവെപ്പിനു ശേഷമാണ് രണ്ടംഗ അക്രമികളെ കീഴ്‌പ്പെടുത്താനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക