|    Nov 21 Tue, 2017 5:47 pm
FLASH NEWS

കാപ്പ : രണ്ടുപേര്‍ അറസ്റ്റില്‍

Published : 9th November 2017 | Posted By: fsq

 

കാസര്‍കോട്്: കാപ്പ നിയമപ്രകാരം ജില്ലയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചൗക്കാര്‍ സ്വദേശിയായ അക്ഷയ്, പുല്ലൂര്‍ കണ്ണോത്ത് സ്വദേശി രതീഷ് എന്ന മാന്തി രതിഷ് എന്നിവരെയാണ് ബദിയടുക്ക, അമ്പലത്തറ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്ഥിരമായി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയവരാണ് ഇരുവരുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. അക്ഷയ് ബദിയടുക്ക, കുമ്പള പോലിസ് സ്‌റ്റേഷന്‍  പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. 2013 മുതല്‍ അടിപിടി, വര്‍ഗീയാവിദ്വേഷത്തോടെയുള്ള അതിക്രമം, അനധികൃത മദ്യവില്‍പന തുടങ്ങി കേസുകളില്‍ പ്രതിയാണ്. രതീഷ് അമ്പലത്തറ, ബേക്കല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി ക്രമസമാധാനലംഘനം നടത്തുന്നയാളാണ്. ഇയാള്‍ 2015 ലും കാപ്പ നിയമപ്രകാരം ഒരു വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമീപ കാലത്ത് നടപടി ശക്തമാക്കികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും കാപ്പ ചുമത്തി കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക