|    Nov 13 Tue, 2018 10:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാപ്പെക്‌സ് ചെയര്‍മാന്‍ രാജിവച്ചു

Published : 3rd August 2018 | Posted By: kasim kzm

കൊല്ലം: കേരള സ്‌റ്റേറ്റ് കാഷ്യു വര്‍ക്കേഴ്‌സ് അപ്പക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി (കാപ്പെക്‌സ്) ചെയര്‍മാന്‍ കൊല്ലായില്‍ എസ് സുദേവന്‍ രാജിവച്ചു. സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം കാപ്പെക്‌സിന്റെ ചുമതലയില്‍ നിന്ന് ഒഴിഞ്ഞത്.
ഒക്‌ടോബര്‍ വരെ തൊഴിലാളികള്‍ക്കു ജോലി ഉറപ്പാക്കുംവിധം തോട്ടണ്ടി സംഭരിച്ചിട്ടുണ്ടെന്നും തൊഴിലാളികളുടെയും ജീവനക്കാരുടെയും എല്ലാ ആനുകൂല്യങ്ങളും കുടിശ്ശികയില്ലാതെ നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു.
2015-16 വര്‍ഷം 16.47 കോടി രൂപ നഷ്ടത്തിലായിരുന്ന സ്ഥാപനത്തിന് 2016-17ല്‍ നഷ്ടം കുറച്ച് ഒമ്പതു കോടിയിലെത്തിക്കാനായി. 2017-18 വര്‍ഷത്തില്‍ ഇത് അഞ്ചു കോടിയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊല്ലായില്‍ സുദേവന്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss