|    Jan 17 Tue, 2017 6:37 pm
FLASH NEWS

കാപ്പിമലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; മലയോരവാസികള്‍ ഭീതിയില്‍

Published : 1st July 2016 | Posted By: SMR

തളിപ്പറമ്പ്: മലയോരത്ത് കനത്ത മഴ തുടരുന്നതിനിടെ വൈതല്‍മലയുടെ അടിവാരത്തെ കാപ്പിമല വൈതല്‍കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. വൈതല്‍കുണ്ടിലെ ചീരക്കുടി കുഞ്ഞപ്പന്റെ പറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി 10ഓടെ ഉരുല്‍പൊട്ടലുണ്ടായത്.
ഉരുള്‍പൊട്ടി ഒഴുകിയെത്തിയ കല്ലും മണ്ണും വീണ് കുഞ്ഞപ്പന്റെ വീട് തകര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇതുകാരണം വന്‍ദുരന്തം ഒഴിവായി. കുഞ്ഞപ്പന്‍, ഭാര്യ കുഞ്ഞുമോള്‍, മകന്‍ സുരേന്ദ്രന്‍ എന്നിവര്‍ അരംഗത്തെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്.
മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്ന് വീടിന് വന്‍ നാശനഷ്ടമുണ്ടായി. വീടിന് മുകളില്‍ കൂറ്റന്‍ കല്ലുകള്‍ വീണു കിടക്കുകയാണ്. കുഞ്ഞപ്പന്റെ സ്ഥലത്തെ ജാതി, കൊക്കോ, കവുങ്ങ് തുടങ്ങിയവ നശിച്ചു. സമീപത്തെ ചെങ്ങരയില്‍ തങ്കപ്പന്‍, കോനോന്‍ റെജി, ചീരക്കുടി സാലു തുടങ്ങിയവര്‍ക്കും കനത്ത കൃഷി നാശമുണ്ടായി. ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ കുടുംഭബങ്ങളും മാറി താമസിക്കുകയാണ്. ഇന്നലെ രാവിലെ ആളുകള്‍ കൃഷിയിടങ്ങളിലെത്തിയപ്പോഴാണ് രാത്രിയിലുണ്ടായ ഉരുള്‍പൊട്ടല്‍ അറിയുന്നത്. പഞ്ചായത്ത്, റവന്യു അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാല്‍ മലയോരജനത ആശങ്കയിലാണ്.
ആലക്കോട്: വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെള്ളം ഒഴുകിയെത്തി ക്ഷേത്രത്തിലേക്കുള്ള നടപ്പാലം തകര്‍ന്നു. മണക്കടവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള പാലമാണ് തകര്‍ന്നത്.
മെയിന്‍ റോഡില്‍ നിന്ന് പാലം വഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കെട്ട് ഇടിഞ്ഞ നിലയിലാണ്. കൂറ്റന്‍ തടികള്‍ ഒഴുകിയെത്തി പാലത്തില്‍ ഇടിച്ചതാണ് തകര്‍ച്ചയ്ക്കു കാരണമായത്. കുടക് വനത്തിലുണ്ടായ ഉരുള്‍പൊട്ടലിലാണ് തടികളും മറ്റും ഒഴുകി വന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക