|    Jul 25 Tue, 2017 4:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാപക്‌സ് എംഡിയെ മാറ്റി

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: കശുവണ്ടി തൊഴിലാളി വ്യവസായ സഹകരണസംഘം (കാപക്‌സ്) എംഡി ആര്‍ ജയചന്ദ്രനെ മാറ്റി. അഴിമതിയാരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണു നടപടി. പുതിയ എംഡിയായി ആര്‍ രാജേഷിനെ നിയമിച്ചു. നിലവില്‍ ഓട്ടോകാസ്റ്റ് എംഡിയാണ് രാജേഷ്.
മാനദണ്ഡങ്ങള്‍ മറികടന്ന് കശുവണ്ടി വാങ്ങിയതിന്റെ പേരില്‍ കാപക്‌സ് എംഡിക്കെതിരായി അഴിമതി ആരോപണമുണ്ട്. ജെഎംജെ എന്ന കമ്പനിക്ക് അനധികൃതമായി ടെന്‍ഡര്‍ അനുവദിച്ചെന്നാണ് ആരോപണം.
കൂടാതെ, ഗുണനിലവാരമില്ലാത്ത കശുവണ്ടി വാങ്ങിയതുവഴി കാപക്‌സിന് കോടികളുടെ നഷ്ടം വരുത്തി, സംസ്‌കരിച്ച കശുവണ്ടി കയറ്റുമതിചെയ്യുന്നതിനു പകരം നഷ്ടത്തില്‍ സ്വകാര്യ കമ്പനികള്‍ക്കു വിറ്റു തുടങ്ങിയ കേസുകളും നിലവിലുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കാപക്‌സിന് 100 കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ചെന്ന ആരോപണമാണ് എംഡി നേരിടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക