|    Apr 24 Mon, 2017 7:06 am
FLASH NEWS

കാന്‍സര്‍ വിമുക്ത പദ്ധതിക്കു തുടക്കം

Published : 9th November 2016 | Posted By: SMR

വടകര: ബ്ലോക് പഞ്ചായത്തു ം ഏറാമല, അഴിയൂര്‍, ചോറോട്, ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തുകളും സംയുക്തമായി  നടപ്പിലാക്കുന്ന കാന്‍സര്‍ മുക്ത പദ്ധതിക്കു തുടക്കമായതായി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കണ്ണൂര്‍ കാന്‍സര്‍ കെയര്‍ സൊസൈററിയുടെയും ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സാങ്കേതി സഹായത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ബ്ലോക് പഞ്ചായത്തിന്റെ പരിധിയില്‍ കാന്‍സര്‍ എന്ന മാറാവ്യാധി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തതെന്ന് പ്രസിഡന്റ് പറഞ്ഞു. ബ്ലോക് പഞ്ചായത്ത് പരിധിയിലെ 30,000 വീടുകളില്‍ പരിശീലനം ലഭിച്ച 500 സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍വെ നടത്തി കണ്ടെത്തിയ 1,936 പേരെ നാല് ഫില്‍റ്റര്‍ ക്യാമ്പുകളിലൂടെ സ്‌ക്രീന്‍ ചെയ്ത് മെഗാ ക്യാമ്പിലൂടെ രോഗനിര്‍ണയവും ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി ചോറോട് പ്രാഥമിക രോഗ്യ കേന്ദ്രത്തില്‍ നടന്ന ഫില്‍റ്റര്‍ ക്യാമ്പ് നിന്ന് 63 പേരെ മെഗാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ക്യാമ്പില്‍ 398 പേര്‍ പങ്കെടുത്തിരുന്നു. നാളെ ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഈ മാസം 18 ന് ഒഞ്ചിയം പഞ്ചായത്തില്‍ വെച്ചും 27 ന് അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ചും ഫില്‍റ്റര്‍ ക്യാമ്പ് നടത്തും. അവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്കുള്ള ഒന്നാം ഘട്ട മെഗാ ക്യാമ്പ് 11 ന് വെള്ളികുളങ്ങര അത്താഫി ഓഡിറ്റോറിയത്തില്‍ വെച്ചും രണ്ടാം ഘട്ട ക്യാമ്പ് ഡിസമ്പര്‍ 4 ന് കണ്ണൂക്കരയില്‍ വെച്ചും നടക്കും. 11ന് നടക്കുന്ന മെഗാ ക്യാമ്പ് ചലച്ചിത്ര താരങ്ങളായ അനുമോളും കൈലാസും ചേ ര്‍ന്ന് ഉദ്ഘാടനം ചെയ്യും. എം എല്‍എമാരായ പാറക്കല്‍ അബ്ദുള്ള, ഇ കെ വിജയന്‍, തിരക്കഥാകൃത്ത് ടി പി  രാജീവന്‍, പാലേരി രമേശന്‍ എന്നിവര്‍ പങ്കെടുക്കും.  ഓര്‍ക്കാട്ടേരി സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ജി  ചെറിയാന്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പി കെ പ്രേമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day