|    Jun 23 Sat, 2018 2:07 pm
FLASH NEWS

കാന്‍സര്‍ വിമുക്ത കൊച്ചിക്കായി ‘ശ്രീകരം’ പദ്ധതിക്ക് തുടക്കം

Published : 9th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചിയെ കാന്‍സര്‍ വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് ശ്രീകരം ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായി. കാന്‍സര്‍ ഭീതി അകറ്റുന്നതോടോപ്പം രോഗലക്ഷണങ്ങള്‍ കണ്ടെത്തുക, പ്രതിരോധ ബോധവല്‍ക്കരണം, ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങി വിവിധതല പരിപാടികളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഉദ്്ഘാടനം നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ നിര്‍വഹിച്ചു. ശ്രീകരം പ്രസിഡന്റ് ആര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ എസ്‌വിജയന്‍, ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സജീവ് ബാലകൃഷ്ണന്‍, ചേംബര്‍ പ്രസിഡന്റ് വി രാമ ലിംഗം, കെ ബി സലാം, പി ശശീന്ദ്രന്‍, എം ജി പൈ സംസാരിച്ചു. ഡോക്ടര്‍ പി വി ഗംഗാധരന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പുതിയ വര്‍ഷത്തെ ശ്രീകരത്തിന്റെ പദ്ധതിയായാണ് കാന്‍സര്‍ വിമുക്ത കൊച്ചിയെ ജനങ്ങളിലെത്തിക്കുന്നത്. തീരദേശ മേഖലയായ ഫോര്‍ട്ടുകൊച്ചി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി ഗ്രാമം മട്ടാഞ്ചേരി, പള്ളുരുത്തി , തുറമുഖ നഗരി തുടങ്ങിയവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ സംഘടനകളുടെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്‍ജിഒകള്‍ ഇതര സാമുഹിക സേവന സംഘടനകള്‍ തുടങ്ങിയവയുമായി ഏകീകരിച്ചാണ് കാന്‍സര്‍ വിമുക്ത കൊച്ചി പദ്ധതി നടപ്പാക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss