|    Oct 22 Sun, 2017 10:24 am
Home   >  Kerala   >  

കാന്‍സര്‍ രോഗിയായ 90കാരിയെ പീഡിപ്പിച്ചു

Published : 21st September 2016 | Posted By: mi.ptk

rapecase

കൊല്ലം: കടക്കലില്‍ 90 വയസ്സുകാരിയായ വൃദ്ധയെ പീഡിപ്പിച്ചു. കാന്‍സര്‍ രോഗിയായ വൃദ്ധയെ അയല്‍ക്കാരന്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസം മുന്‍പ് രാത്രി രണ്ട് മണിയോടെ തനിച്ച് താമിസിക്കുകയായിരുന്ന വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. വിവരം വൃദ്ധ അടുത്ത ബന്ധുക്കളെ അറിയിച്ചെങ്കിലും ഇവര്‍ സംഭവം പുറത്തറിയിക്കാതെ മറച്ചുവക്കുകയായിരുന്നു.പീഡനത്തിനിരയായ വൃദ്ധക്ക് വൈദ്യ സഹായം നല്‍കാനും ഇവര്‍ തയ്യാറായില്ല. പിട്ടീട്  മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെതുടര്‍ന്ന് റൂറല്‍ എസ്പി അജിതാ ബീഗത്തിന്റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊഴി രേഖപ്പെടുത്തിയ ശേഷം വൃദ്ധയെ പോലീസ് കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ വനിത കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം കടക്കലിലെ സംഭവം കൊടും ക്രൂരതയാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ കെസി റോസക്കുട്ടി പറഞ്ഞു. പീഡനത്തിനിരയായ വൃദ്ധയെ സന്ദര്‍ശിക്കുമെന്നും എല്ലാവിധ സഹായവും നല്‍കുമെന്നും റോസക്കുട്ടി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക