|    Mar 28 Tue, 2017 5:32 pm
FLASH NEWS

കാന്‍സര്‍ രോഗിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; ഡോക്ടറെ ഉപരോധിച്ചു

Published : 17th August 2016 | Posted By: SMR

തലശ്ശേരി: അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ചാലില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ഗോപാലപേട്ടയിലെ കാന്‍സര്‍ രോഗിയായ ജിഷ(39)യാണ് അഗതി പെന്‍ഷന് വേണ്ടി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്.
ഒരോ ദിവസവും ഒരോ ന്യായം പറഞ്ഞ് ജിഷയെ ഒഴിവാക്കിയെന്നാണു പരാതി. തുടര്‍ന്ന് ഇന്നലെ രാവിലെ ഡോക്ടറോട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വീണ്ടും അഭ്യര്‍ഥിച്ചെങ്കിലും നല്‍കിയില്ല. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചു. അനസ് ചാലില്‍, പി ഇമ്രാന്‍, ദിനേശന്‍, സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ ഡോക്ടരെ ഉപരോധിക്കുകയായിരുന്നു.
മണ്ണയാട് ബാലകൃഷ്ണന്‍, കെ ശിവദാസന്‍, രാജേശ്വരി സംസാരിച്ചു. വിവരമറിഞ്ഞെത്തിയ പോലിസ് ഉപരോധക്കാരെ നീക്കി. ജിഷയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുര്‍ന്ന് ഉപരോധം പിന്‍വലിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day