|    Oct 20 Sat, 2018 5:16 am
FLASH NEWS
Home   >  Kerala   >  

കാന്‍സര്‍ ബാധിതയായ യുവതി ഉദാരമതികളുടെ സഹായം തേടുന്നു

Published : 6th September 2017 | Posted By: shadina sdna

മൂവാറ്റുപുഴ: കാന്‍സര്‍ ബാധിതയായ യുവതി ഉദാരമതികളുടെ സഹായം തേടുന്നു.
മൂവാറ്റുപുഴ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ പൂര്‍വ വിദ്യാര്‍ഥിനിയായ അഞ്ജു (25)ആണ് കാന്‍സര്‍ രോഗ ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഒരുവര്‍ഷമായി രോഗം സ്ഥിരീകരിച്ചിട്ട്. തുടര്‍ച്ചയായി പനി മാറാതെ വന്നതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയിലെ ചികില്‍സയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കവസ്ഥയിലാണ് കുടുംബം. വാടക വീട്ടില്‍ അമ്മയ്ക്കും ഒന്നര വയസ്സുള്ള മകള്‍ക്കുമൊപ്പം താമസിക്കുകയാണ്. മുവാറ്റുപുഴ നിര്‍മലാ കോളജില്‍ എംഎയ്ക്ക് ചേര്‍ന്നപ്പോള്‍ ചികില്‍സാവശ്യാര്‍ഥം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. സുമനസ്സുകളുടെ സഹായത്താലാണ് ഇതുവരെ ചികില്‍സ നടത്താനായത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം സമയത്ത് ചികില്‍സ നേടാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അലുംമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ സഹായനിധി രൂപീകരിച്ചത്. സഹായ നിധി  ഭാരവാഹികളായി ഡോ. ജയശ്രീ (പ്രിന്‍സിപ്പല്‍), കെ എസ് പരീത്കുഞ്ഞ് (പ്രസിഡന്റ് അലൂമിനി), ഗിരിജ എം എസ് (ലക്ചറര്‍), അഖില്‍ പ്രഭു (അലൂമിനി) എന്നിവരാണ്. അഞ്ജുവിനെ സഹായിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നാട്ടുകാരും സഹപ്രവര്‍ത്തകരും. അതിനായി യൂനിയന്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അഞ്ജു എം എ, യൂനിയന്‍ ബാങ്ക്, കുമാരപുരം ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ 422802010021860, ഐഎഫ്എസ്‌സി കോഡ്: യുബിഐഎന്‍ 0542288. വിശദ വിവരത്തിന് 9447508535, 9446360667 എന്ന നമ്പരില്‍ ബന്ധപ്പെടുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss