|    Jun 23 Fri, 2017 2:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കാന്‍സര്‍ ചികില്‍സ: സുകൃതം പദ്ധതി തുടരും

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യചികില്‍സ ഉറപ്പുവരുത്തുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സുകൃതം പദ്ധതി തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കു വേണ്ടി വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. വി എസ് ശിവകുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സുകൃതം പദ്ധതിയിലൂടെ ബിപിഎല്‍ വിഭാഗത്തിലുള്ള 4,759 രോഗികള്‍ക്ക് ഇതുവരെ സൗജന്യചികില്‍സ നല്‍കിയിട്ടുണ്ട്. ഈ പദ്ധതിക്കായി സര്‍ക്കാര്‍ ആര്‍സി—സിക്കു 12 കോടി രൂപ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള തുക ഉടന്‍ നല്‍കും.
കാന്‍സര്‍ രോഗികളുടെ ചികില്‍സ—യ്ക്കായി വിവിധ പദ്ധതികളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററിനെ അത്യാധുനിക നിലവാരത്തിലുള്ള കാന്‍സര്‍ റിസര്‍ച്ച് സെന്ററായി ഉയര്‍ത്തും. കൊച്ചി കാന്‍സര്‍ സെന്ററിന് ആവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമായുള്ള കാന്‍സര്‍ ആശുപത്രി നവംബര്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ടെറിഷ്യറി കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 7.25 കോടി രൂപ കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളുടെ കാന്‍സര്‍ വാര്‍ഡുകളുടെ നവീകരണത്തിനും ലീനിയര്‍ ആക്‌സിലേറ്ററുകള്‍ വാങ്ങുന്നതിനുമായി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക