|    Oct 24 Tue, 2017 3:16 pm
FLASH NEWS

കാന്‍സര്‍ ചികില്‍സയ്ക്കായി കനിവ് തേടി കൗലത്ത്

Published : 19th October 2016 | Posted By: Abbasali tf

കൊടുമ്പ്: ജീവതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നതിനിടെ ഗൃഹനാഥയുടെ  മാരക രോഗത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് പാലക്കാട്-ചിറ്റൂര്‍ റോഡിലെ കൊടുമ്പ് പഞ്ചായത്തില്‍പെട്ട കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീടു കോളനിയിലെ അബ്ദുല്‍ നാസറിന്റെ കുടുംബം.   ഭാര്യ കൗലത്തിന്റെ ചികില്‍സാ സഹായത്തിനായാണ് ഈ കുടുംബം  കാരുണ്യം തേടുന്നത്. ഒന്നര വര്‍ഷത്തോളമായി ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച ഭാര്യയുമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഈ കുടുംബനാഥന്‍. കൂലിപ്പണിക്കാരനായ അബ്ദുല്‍ നാസറിന് കിട്ടുന്ന തുച്ഛമായ വേതനമൊന്നും ഭാര്യയുടെ ചികില്‍സക്ക് മതിവരുന്നില്ല. പ്രതിമാസം പതിനയ്യായിരത്തോളം രൂപയാണ് കൗലത്തിന്റെ ചികില്‍സക്ക് ഇപ്പോള്‍ ആവശ്യമുള്ളത്. അസുഖം പൂര്‍ണ്ണമായും ഭേദമാക്കാന്‍ ആശുപത്രിയധികൃതര്‍ ആവശ്യപ്പെടുന്ന രണ്ടു ലക്ഷത്തോളം രൂപ എങ്ങിനെ സ്വരൂപിക്കുമെന്നത് നാസറിന് മുന്നില്‍ ചോദ്യ ചിഹ്നമാവുകയാണ്. അസുഖത്തിന്റെ പ്രാരംഭ ദശയില്‍ നിന്നും കുടലിലേക്ക് വ്യാപിക്കുന്ന സ്ഥിതിയിലെത്തി നില്‍ക്കെ എത്രയും വേഗം ഓപ്പറേഷനിലൂടെ പൂര്‍ണ്ണമായും ഭേദമാക്കാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുന്നത്. തുടക്കത്തില്‍ തൃശ്ശൂര്‍ അമല ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലുമായിരുന്നു ചികില്‍സ. സാ മ്പത്തിക ബുദ്ധിമുട്ടു മൂലം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു തവണ ചെറിയ ഓപ്പറേഷന്‍ നടത്തിയെങ്കിലും അസുഖം പൂര്‍ണ്ണമായും ഭേദമാക്കാനായില്ല. നേരത്തെ സര്‍ക്കാരിന്റെ കാരുണ്യ ചികില്‍സാ സഹായ നിധിയില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ ലഭിച്ചിരുന്നെങ്കിലും ഇൗ തുക ചികില്‍സക്ക് എവിടെയും എത്താത്ത സ്ഥിതിയാണ്. ചികില്‍സാ സഹായാര്‍ഥം പ്രദേശവാസി കൂടിയായ എംബി രാജേഷ് എംപിയെ സമീപിച്ചിരുന്നു. അദ്ദേഹം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ലക്ഷങ്ങള്‍ ചിലവു വരുന്ന ക്യാന്‍സര്‍ ചികില്‍സ സ്വപ്‌നം മാത്രമാവുന്നു. കൗലത്തെന്ന വീട്ടമ്മയുടെ ഈ ചികില്‍സാ സഹായ നിധിയിലേക്ക്  കനിവുള്ളവരുടെ കാരുണ്യ ഹസ്തങ്ങള്‍ പ്രതീക്ഷിക്കുകയാണ് ഈ കുടുംബം. അക്കൗണ്ട് നമ്പര്‍ അബ്ദുള്‍ നാസര്‍ – 98 47 476862ബാങ്ക് ഓഫ് ഇന്ത്യ ചന്ദ്രനഗര്‍ ശാഖഅ/ര ചീ. 853 510 510000215കഎടഇ ഇഛഉഋ: ആഗ കഉ0008535.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക