|    Jul 22 Sun, 2018 9:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കാന്തഹാറില്‍ ആക്രമണം; 12 സൈനികര്‍ മരിച്ചു

Published : 29th September 2017 | Posted By: fsq

 

കാബൂള്‍: കാന്തഹാറിലെ തെക്കന്‍ പ്രവിശ്യയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ വാഹനം പൊട്ടിത്തെറിച്ചു 12 സൈനികര്‍ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. മറൂഫ് ജില്ലയിലെ സര്‍ക്കാര്‍ പോലിസ് ആസ്ഥാനങ്ങള്‍ക്കു സമീപമായിരുന്നു ആക്രമണം. നാലു പേര്‍ക്കു പരിക്കേറ്റതായും പോലിസ് വക്താവ് സിയ ദുരാനി അറിയിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്്. അതേസമയം, ആക്രമണത്തില്‍ 14 പേര്‍ മരിച്ചതായി പോലിസിനെ ഉദ്ധരിച്ച്് എഫ്പി റിപോര്‍ട്ട് ചെയ്തു.  ബുധനാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് കാബൂളിലെത്തിയ ഉടന്‍ വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം ഉണ്ടായിരുന്നു. താലിബാനെതിരായ ആക്രമണം ശക്തിപ്പെടുത്തുന്നതിന് നാറ്റോ അധികൃതരുമായും അഫ്ഗാന്‍ പ്രസിഡന്റുമായും ചര്‍ച്ച നടത്താനാണ് മാറ്റിസ് കാബൂളിലെത്തിയത്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss