|    Aug 20 Sun, 2017 10:46 pm
FLASH NEWS

കാന്തളത്ത് പട്ടാപകല്‍ പുലിയിറങ്ങി;രണ്ട് ആടുകളെ കൊന്നു

Published : 8th November 2016 | Posted By: SMR

വടക്കഞ്ചേരി: കാന്തളത്ത് പട്ടാപ്പകല്‍ പുലിയിറങ്ങി രണ്ട് ആടുകളെ കടിച്ചു കൊന്നു.  തച്ചേരി സാബുവിന്റെ ആടുകളെയാണ് പുലി കടിച്ച് കൊന്നത്. രണ്ട് ആടുകളെയും ഭാഗികമായി ഭക്ഷിച്ച നിലയിലാണ്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. സാബുവിന്റെ തോട്ടത്തില്‍ മേയ്ക്കാന്‍ വിട്ടിരുന്ന അഞ്ചൂ ആടുകളില്‍ രണ്ടെണ്ണത്തിനെ പുലി ആക്രമിക്കുകയായിരുന്നു. വീഴ്‌ലി കാന്തളം ഭാഗങ്ങളില്‍ ഇതിന് മുമ്പും പുലിയുടെ ശല്യം ഉണ്ടായിട്ടുണ്ട്. നിരവധി ആടുകളെയും വളര്‍ത്തുനായ്ക്കളെയും കൊന്ന് തിന്നുന്ന സാഹചര്യം വരെയുണ്ടായപ്പോള്‍ വനം വകുപ്പ് കൂട് സ്ഥാപിക്കുകയും  ഒരു പുലിയെ പിടികൂടുകയും ചെയ്തു. അതിന് ശേഷം പുലിയുടെ സാന്നിധ്യം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും കൂട് വച്ചിരുന്നു. എന്നാല്‍ മാസങ്ങളായിട്ടും പുലി കുടുങ്ങാത്തതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ കൂട് മാറ്റുകയായിരുന്നു. മേഖലയില്‍ വീണ്ടും പുലിയിറങ്ങിയത് നാട്ടുകാരില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. സാധാരണ രാത്രിസമയങ്ങളിലാണ് പുലിയിറങ്ങാറുള്ളതെങ്കിലും ഇപ്പോള്‍ പകല്‍ തന്നെ പുലിയെ കണ്ടത് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക