|    Mar 28 Tue, 2017 1:48 am
FLASH NEWS

കാന്തപുരത്തിന് എതിരേ അന്വേഷണം

Published : 8th July 2016 | Posted By: SMR

തലശ്ശേരി: അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം വില്‍പന ചെയ്തതില്‍ മര്‍കസ് സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരിനു പങ്കുണ്ടോയെന്ന് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ തലശ്ശേരി വിജിലന്‍സ് ജഡ്ജി വി ജയറാം ഉത്തരവിട്ടു.
ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിക്കാണ് നിര്‍ദേശം നല്‍കിയത്. തോട്ടം വില്‍പ്പന സംബന്ധിച്ച് ഇരിട്ടി സ്വദേശി എ കെ ഷാജി സമര്‍പ്പിച്ച ഹരജിയില്‍ നിലവില്‍ ഒമ്പതുപേര്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തില്‍ നിന്നു കാന്തപുരത്തെ വിജിലന്‍സ് ഒഴിവാക്കിയതിനെതിരേ നല്‍കിയ തുടരന്വേഷണ ഹരജി പരിഗണിച്ചാണു കോടതിയുടെ നടപടി. കേസ് അടുത്തമാസം 7നു പരിഗണിക്കും.
അതേസമയം, കാന്തപുരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാലാണു കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതിരുന്നതെന്ന് വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ശൈലജന്‍ കോടതിയെ അറിയിച്ചിരുന്നു.
അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടില്‍ കൃത്രിമം നടത്തിയെന്നു ചൂണ്ടിക്കാട്ടി ഷാജി നല്‍കിയ ഹരജിയില്‍ ത്വരിത പരിശോധന നടത്താന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day