|    Jan 22 Sun, 2017 11:40 pm
FLASH NEWS

കാന്തപുരത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Published : 7th July 2016 | Posted By: G.A.G

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം വില്‍പനയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാറുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ തലശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സിന്റെ ത്വരിതപരിശോധനയക്കും കേസില്‍ കാന്തപുരത്തിന്റെ പങ്കിനെ കുറിച്ച് പ്രത്യേകം അന്വേഷിക്കാനുമാണ് വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് ഡിവൈ. എസ്.പി: എ.വി. പ്രദീപിനോട് കോടതിയുടെ  നിര്‍ദ്ദേശം. അതേസമയം കാന്തപുരത്തെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന ആവശ്യവും തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം നല്‍കിയ ഹര്‍ജിയും കോടതി തള്ളി.
2000 ഏപ്രിലിലാണ് വിവാദമായ ഒന്നരക്കോടി രൂപയുടെ കറപ്പത്തോട്ടം വില്‍പന നടന്നത്. സ്ഥാപനത്തിന്റെ സെക്രട്ടറിയെന്ന നിലയില്‍ കാന്തപുരം സുരേഷ് മൈക്കിള്‍, നിര്‍മ്മലാ മൈക്കിള്‍ എന്നിവരില്‍ നിന്ന് മുന്നൂറ് ഏക്കര്‍ ഭൂമി വാങ്ങുമ്പോള്‍ ഭൂമിയുടെ തരം എസ്‌റ്റേറ്റ് എന്നായിരുന്നുവെന്ന് പരാതിക്കാരനായ ഷാജി പറയുന്നു. ജബ്ബാര്‍ ഹാജി എന്നയാള്‍ക്ക് മുക്ത്യാര്‍ അടിസ്ഥാനത്തില്‍ ഈ ഭൂമി 2001ല്‍ കൈമാറി. തോട്ടം എന്ന നിലയില്‍ സംരക്ഷിക്കേണ്ട ഭൂമി വ്യാജരേഖ ചമച്ച് വില്‍പന നടത്തിയതിന് ഒമ്പതു പേര്‍ക്കെതിരേയാണ് വിജിലന്‍സ് കേസെടുത്തിരുന്നത്്. തോട്ടമെന്ന നിലയില്‍ നിലനിര്‍ത്തേണ്ട കറപ്പത്തോട്ടം രേഖയില്‍ മാറ്റംവരുത്തി മുറിച്ച് വില്‍പന നടത്തിയെന്നാണ് പരാതി. കെ ടി പ്രഭാകരന്‍(അഞ്ചരക്കണ്ടി മുന്‍ സബ് രജിസ്ട്രാര്‍), കെ ബാലന്‍(അഞ്ചരക്കണ്ടി മുന്‍ സബ് രജിസ്ട്രാര്‍), അബ്ദുല്‍ ജബ്ബാര്‍ ഹാജി, അഡ്വ. നിസാര്‍ അഹ്മദ്, എ പി എം ഫല്‍ഗുനന്‍(അഞ്ചരക്കണ്ടി മുന്‍ വില്ലേജ് ഓഫിസര്‍), ടി ഭാസ്‌കരന്‍ (അഞ്ചരക്കണ്ടി മുന്‍ വില്ലേജ് ഓഫിസര്‍), ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി ഒമ്പതു പേര്‍ക്കെതിരേയാണ് വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.വിദ്യാഭ്യാസസ്ഥാപനങ്ങളും റിസോര്‍ട്ടുകളും പണിയുകയായിരുന്നുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ ഹാജി, ഭൂമി കൈമാറ്റം നടന്ന കാലത്തെ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ കെ.വി. പ്രഭാകരന്‍, കെ. ബാലന്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ.പി.എം. ഫല്‍ഗുണന്‍, വില്ലേജ് ഓഫീസര്‍ ടി. ഭാസ്‌കരന്‍, കണ്ണൂര്‍ കളക്ട്രേറ്റ്്്് ജൂനിയര്‍ സൂപ്രണ്ട് സി.ടി. സരള, അഡ്വ. ടി.നിസാര്‍ അഹമ്മദ്, അന്നത്തെ തലശ്ശേരി ലാന്റ്‌ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 912 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക